ഗ്രീന്‍ തമിഴ്‌നാട് മിഷന്‍: ഈ വര്‍ഷം നടുക രണ്ടരക്കോടി തൈകള്‍


ജൂലൈ അവസാനത്തോടെയായിരിക്കും പദ്ധതിക്ക് തുടക്കം കുറിക്കുക.

പ്രതീകാത്മക ചിത്രം | Photo-IANS

ചെന്നൈ:ഗ്രീന്‍ തമിഴ്‌നാട് മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം നടുന്നത് രണ്ടരക്കോടി തൈകള്‍. തമിഴ്‌നാട് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്ന തൈകളായിരിക്കും സംസ്ഥാത്തുടനീളം വിവിധ ജില്ലകളിലായി നടുക. പദ്ധതിയുടെ ഭാഗമായുള്ള തൈകളുടെ ശേഖരണം ഏപ്രിലില്‍ ആരംഭിച്ചിരുന്നു. ഇതിനകം വനം വകുപ്പിന്റെ 28 നഴ്‌സറികളില്‍ 50,000 തൈകള്‍ തയ്യാറാണ്‌. വകുപ്പിന്റെ നതൃത്വത്തിലുള്ള 232 നഴ്‌സറികളിലൂടെ 1.75 കോടി തൈകള്‍ സംഭരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ജിയോ ടാഗ് ചെയ്യുന്ന ചെടികളെ ആപ്പിന്റെ സഹായത്തോടെ നിരീക്ഷിക്കും.

ജൂലൈ അവസാനം മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസക്കാലയളവിലാണ് തൈകള്‍ നടുന്നത്. ജില്ലാ കളക്ടര്‍മാരുടെ സാന്നിധ്യത്തിലായിരിക്കും ചെടികള്‍ നടുക. തുടര്‍ന്ന് വിവരങ്ങള്‍ തമിഴ്‌നാട് ഗ്രീന്‍ മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കും. വരുംവര്‍ഷങ്ങളിലേക്കുള്ള തൈകളുടെ ശേഖരണം നവംബര്‍ മുതലായിരിക്കും ആരംഭിക്കുക.

ചെടിയുടെ ഗുണനിലവാര പരിശോധനയ്ക്ക് സെന്റർ ഫോര്‍ എക്കോളജിക്കല്‍ സ്റ്റഡീസ്, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍, മദ്രാസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ്, മദ്രാസ് സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് എന്നീ സ്ഥാപനങ്ങളാകും നേതൃത്വം നല്‍കുക.

Content Highlights: Over 2.5 crore saplings to be planted this year as per Green Tamil nadu Mission Project

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented