150 പക്ഷി ഇനങ്ങളുടെ വരവ്; മനേറിനെ പുതിയ തണ്ണീര്‍ത്തടമായി പ്രഖ്യാപിക്കാന്‍ രാജസ്ഥാന്‍


പക്ഷികള്‍ക്ക് മികച്ച ആവാസവ്യവസ്ഥയൊരുക്കുന്നതിനുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഗ്രാമവാസികളുടെ ദിനചര്യ കൂടിയാണ്‌

പ്രതീകാത്മക ചിത്രം | Photo-environment.rajasthan.gov.in

ഉദയ്പുര്‍ ജില്ലയിലെ മനേറിനെ രാജസ്ഥാനിന്റെ പുതിയ തണ്ണീര്‍ത്തടമായി ഉടന്‍ പ്രഖ്യാപിക്കും. ശീതക്കാലത്ത് ദേശാടന പക്ഷികളുടെ പ്രധാന വാസസ്ഥലം കൂടിയായ ബ്രഹ്മ, ദന്താ എന്നീ തടാകങ്ങള്‍ സ്ഥിതി ചെയ്യുന്നതും ഈ ഗ്രാമത്തിലാണ്‌. തണ്ണീര്‍ത്തടമായി പ്രഖ്യാപിക്കുന്നതു വഴി ബ്രഹ്മ, ദന്താ തടാകങ്ങളുടെ ധാതു സമ്പത്തിനെ കുറിച്ച് കൂടുതൽ അവബോധം ജനങ്ങൾക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.

അന്താരാഷ്ട്ര പ്രാധാന്യം കല്‍പിക്കപ്പെടുന്ന റംസാര്‍ സൈറ്റുകളുടെ സംരക്ഷണ ലക്ഷ്യത്തോടെ നിലവില്‍ വന്ന 1971 റംസാര്‍ കണ്‍വെന്‍ഷന്‍ (Ramsar Convention on Wetlands of International Importance Especially as Waterfowl Habitat) ഉടമ്പടി പ്രകാരമായിരിക്കും പുതിയ തണ്ണീര്‍ത്തടം സംരക്ഷിക്കപ്പെടുക.

ദേശാടന പക്ഷികള്‍ക്ക് മികച്ച ആവാസവ്യവസ്ഥയൊരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മനേര്‍ ഗ്രാമവാസികള്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി തുടരുകയാണ്. പരിക്കേറ്റ പക്ഷികളുടെ സംരക്ഷണം, പക്ഷിനിരീക്ഷണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഗ്രാമവാസികള്‍ തുടര്‍ന്നു പോന്നു. 150 വിവിധ വിഭാഗക്കാരായ പ്രാദേശിക, ദേശാടന പക്ഷികളാണ് ശീതലകാലത്ത് തടാകം തേടിയെത്തുന്നത്.

ഗ്രേറ്റര്‍ ഫ്‌ളമിംഗോ, വൈറ്റ് ടെയില്‍ഡ് ലാപ്‌വിങ്, പെലിക്കന്‍, പിന്‍ടെയ്ല്‍, ഗ്രീന്‍ സാന്‍ഡ്‌പൈപ്പര്‍ പോലെയുള്ള ദേശാടന പക്ഷികളുടെ സാന്നിധ്യം പ്രദേശത്തുണ്ട്. വേനലില്‍ ജലനിരപ്പ് കുറയുന്നത് ദേശാടന പക്ഷികളുടെ വരവിനെ ബാധിക്കുന്നുണ്ട്. ഇതിനൊരു പോംവഴിയെന്നോണം ജലസേചനത്തിന് തടാകത്തെ ആശ്രയിക്കുന്നത് ഗ്രാമവാസികള്‍ അവസാനിപ്പിച്ചു. ജലാശയങ്ങളിലുള്ള മത്സ്യബന്ധനത്തിന് പഞ്ചായത്ത് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ നിലവില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തണ്ണീര്‍ത്തടങ്ങളും ഭരത്പുര്‍, ജയ്പുര്‍ ജില്ലകളിലാണ്.

Content Highlights: Over 150 Species of birds; Menar to be highlighted as the new wetland in Rajasthan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented