ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പ്; കോഴിക്കോട് ജില്ലയിൽ കണ്ടെത്തിയത് 127 ഇനങ്ങളെ


ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമേണ കുറയുന്നതായും ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും സംഘം പറഞ്ഞു

ചെറിയ മീൻകൊത്തി

കോഴിക്കോട്‌: ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ തണ്ണീർത്തടങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ 127 ഇനം പക്ഷികളെ കണ്ടെത്തി. ഇതിൽ 42 ഇനങ്ങൾ ദേശാടകരാണ്‌.

മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, കോഴിക്കോട്‌ ബേഡേഴ്‌സ്‌ എന്നിവയുടെ നേതൃത്വത്തിൽ സരോവരം ബയോപാർക്ക്, മാവൂർ, കടലുണ്ടി, ആവളപ്പാണ്ടി, ചെരണ്ടത്തൂർ, കോട്ടപ്പള്ളി, കോരപ്പുഴ അഴിമുഖം എന്നിവിടങ്ങളിലാണ് ഞായറാഴ്ച കണക്കെടുപ്പ് നടന്നത്.

സരോവരം ബയോപാർക്കിൽ നടന്ന സർവേയിൽ കരിങ്കിളി (ബ്ലാക്ക് ബേർഡ്), ഗ്രേറ്റർ ഫ്ലെയിംബാക്ക് (വലിയ മരംകൊത്തി), ചൂളക്കാക്ക (മലബാർ വിസിലിങ് ത്രഷ്) തുടങ്ങി 52 ഇനങ്ങളെയാണ് കണ്ടെത്തിയത്. സോഷ്യൽ ഫോറസ്ട്രി റെയ്‌ഞ്ച് ഓഫീസർ നജ്മൽ അമീൻ, ശ്രീജേഷ് നെല്ലിക്കോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്.

കൊമ്പന്‍ കുയില്‍

മാവൂരിലെ മണന്തലക്കടവ്, സങ്കേതം തുടങ്ങിയ സ്ഥലങ്ങളിൽ കൊമ്പൻകുയിൽ, ഗ്ലോസി ഐബിസ് തുടങ്ങി 64-ഇനം പക്ഷികളെ കണ്ടെത്തി. ഫസൽ കൊടുവള്ളി, റാഫി മടവൂർ എന്നിവർ സർവേക്ക്‌ നേതൃത്വം നൽകി.

വലിയ വേലിത്തത്ത

കടലുണ്ടിയിൽ നടത്തിയ കണക്കെടുപ്പിൽ 36 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ എട്ടിനം ദേശാടനപ്പക്ഷികളാണ്. പച്ചക്കാലി, ചോരക്കാലി, വരവാലൻ ഗോഡ്‌വിറ്റ്, പൊൻമണൽക്കോഴി, ചാരമണൽക്കോഴി, വാൾകൊക്കൻ എന്നിവയാണ് കണ്ടെത്തിയ പ്രധാന ദേശാടകയിനങ്ങൾ.

മോതിരത്തത്ത

അതേസമയം, കടൽക്കാക്കകളെയും കടലാളകളെയും കണക്കെടുപ്പിൽ കണ്ടെത്തിയില്ല. അഴിമുഖത്തെ സ്വാഭാവിക മണൽത്തിട്ടകളുടെ അഭാവവും മത്സ്യബന്ധനബോട്ടുകളുടെ സാന്നിധ്യവും ദേശാടനപ്പക്ഷികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന്‌ സർവേസംഘം വിലയിരുത്തി. ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമേണ കുറയുന്നതായും ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും സംഘം പറഞ്ഞു. വി.കെ. മുഹമ്മദ് ഹിറാഷ്, യദുപ്രസാദ്, പി.കെ. സുജീഷ് എന്നിവർ കണക്കെടുപ്പിന് നേതൃത്വം നൽകി.

Content Highlights: over 127 varieties of birds found out during asian waterbird census in kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented