പ്രതീകാത്മക ചിത്രം | ഫോട്ടോ:സതീഷ് കുമാർ കെ.ബി
കോയമ്പത്തൂര്‍: നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ കടകളില്‍ വ്യാപക പരിശോധന. കോയമ്പത്തൂര്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ വിവിധ ഡിവിഷനുകളില്‍ നടത്തിയ പരിശോധനയിലാണ് 953.7 കിലോഗ്രാം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്പനയ്ക്കുവെച്ചത് കണ്ടെത്തിയത്. ഇവരില്‍നിന്ന് 1.5 ലക്ഷത്തോളം രൂപ പിഴ ഈടാക്കിയതായി കമ്മിഷണര്‍ ഇന്‍ ചാര്‍ജ് ഡോ. ശര്‍മിള അറിയിച്ചു.
ഇതില്‍ നോര്‍ത്ത് ഡിവിഷനിലെ 37 കടകളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് പിടിച്ചെടുത്തത്. കാരിബാഗുകള്‍, ഗ്ലാസുകള്‍, പ്ലാസ്റ്റിക് കലര്‍ന്ന പേപ്പര്‍ ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള 470 കിലോഗ്രാം ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വ്യാപാരികളില്‍നിന്ന് 32,000 രൂപ പിഴ ഈടാക്കിയതായി സാനിറ്ററി ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന് അറിയിച്ചു.
കോര്‍പ്പറേഷനിലെ മറ്റ് സ്ഥലങ്ങളായ ഈസ്റ്റ് ഡിവിഷനില്‍ നിന്ന് 142.7 കിലോഗ്രാം, വെസ്റ്റ് ഡിവിഷനില്‍നിന്ന് 204.6 കിലോഗ്രാം, സൗത്ത് ഡിവിഷനില്‍നിന്ന് 53.65 കിലോഗ്രാം, സെന്‍ട്രല്‍ ഡിവിഷനില്‍നിന്ന് 82.75 കിലോഗ്രാം പ്ലാസ്റ്റിക് സാധനങ്ങളും പിടിച്ചെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..