പ്രതീകാത്മക ചിത്രം | Photo-AFP
റയോങ്: തായ്‌ലന്‍ഡില്‍ സമുദ്രത്തിനടിയിലുള്ള പൈപ്പ്‌ലൈനില്‍ വീണ്ടും എണ്ണ ചോര്‍ച്ച കണ്ടെത്തി. മറ്റൊരു എണ്ണ ചോര്‍ച്ചയെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് കണ്ടെത്തല്‍. സ്റ്റാര്‍ പെട്രോളിയം റീഫൈനിങ് (എസ്പിആര്‍സി) ആണ് ചോര്‍ച്ച കണ്ടെത്തിയത്. ഫെബ്രുവരി 15 ന് നടന്ന സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് റയോങ് മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിച്ചു. കഴിഞ്ഞ മാസം എണ്ണ ചോര്‍ച്ചയ്ക്ക് കാരണമായ എണ്ണ പൈപ്പിന് സമീപമാണ് വീണ്ടും ചോര്‍ച്ച കണ്ടെത്തിയത്.
എണ്ണ ചോര്‍ച്ച തടയാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാര്‍ പെട്രോളിയം റീഫൈനിങ് കമ്പനി പ്രതികരിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി ഗള്‍ഫ് ഓഫ് തായ്‌ലന്‍ഡില്‍ രണ്ട് എണ്ണ ചോര്‍ച്ചകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എണ്ണ ചോര്‍ച്ച മൂലം ബുദ്ധിമുട്ടിലായ ആര്‍ക്കും നിയമപരമായി മുന്നോട്ട് പോകാമെന്ന് റയോങ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രതികരിച്ചു. ഇരകള്‍ക്ക് എസ്പിആര്‍സിയുടെ നഷ്ടപരിഹാരം ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോര്‍ന്ന എണ്ണ മറ്റ് പ്രദേശങ്ങളില്‍ എത്താതിരിക്കാന്‍ ബീച്ചുകളില്‍ പട്രോളിംഗ് സംഘം സജീവമാണ്.
Content Highlights: oil spill reported again in gulf of thailand
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..