പ്രതീകാത്മക ചിത്രം | Photo-AP
ലണ്ടന്‍ : യു.കെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തത്തിന്റെ 26 -ാം വാര്‍ഷികത്തില്‍ മറ്റൊരു ദുരന്ത വാര്‍ത്ത വെയില്‍സ് നഗരത്തെ തേടിയെത്തിരിക്കുകയാണ്. പൈപ്പ്‌ലൈന്‍ തകരാറാണ് ഏറ്റവുമൊടുവിലെ ചര്‍ച്ചാവിഷയം. തകരാറിനെ തുടര്‍ന്ന് സമുദ്രത്തെ മലിനമാക്കുന്ന ഹൈഡ്രോകാര്‍ബണുകള്‍ കടലിലേക്ക് എത്തിപ്പെട്ടിരിക്കുകയാണിപ്പോള്‍.
ഐറിഷ് കടലിലെ രണ്ട് എണ്ണ ഇന്‍സ്റ്റലേഷനുകളെ (വ്യവസായിക ആവശ്യങ്ങള്‍ക്കായി പെട്രോളിയം വേര്‍തിരിച്ചെടുക്കുന്ന കേന്ദ്രം) ബന്ധിപ്പിക്കുന്ന കമ്പനിയായ Eni UKയുടെ പൈപ്പ്‌ലൈനാണ് തകരാറിലായത്. വടക്കന്‍ വെയില്‍സ് തീരത്താണ് ചോര്‍ച്ചയുണ്ടായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
വന്‍തോതില്‍ ഹൈഡ്രോകാര്‍ബണുകള്‍ കടലിലേക്ക് എത്തിയിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ക്രൂഡ് ഓയില്‍, പ്രകൃതി വാതകങ്ങള്‍, കീടനാശിനികള്‍ എന്നിവയിലെ പ്രധാന ഘടകമാണ് ഹൈഡ്രോകാര്‍ബണുകള്‍. മലിനമായ പ്രദേശം അധികൃതരുടെ നിരീക്ഷണത്തിലാണ്.
ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം ജലത്തില്‍ പ്രകാശം കടക്കാന്‍ അനുവദിക്കുകയില്ല. ഇത് പ്രകാശസംശ്ലേഷണ പ്രക്രിയ ദുഷ്‌കരമാക്കും. 26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെംബ്രൂക്ഷാ തീരത്തെ സീ എംപ്രസ് ഓയില്‍ ടാങ്കറില്‍ നിന്ന് 72,000 ടണ്‍ ക്രൂഡ് ഓയിൽ ചോര്‍ന്നത്. അന്ന് നിരവധി സമുദ്രജീവികളും സസ്യങ്ങളും നശോന്മുഖമായി. പ്രദേശം വൃത്തിയാക്കാന്‍ ഒരു വര്‍ഷത്തിലെറെ സമയവുമെടുത്തു. ഫോസില്‍ ഇന്ധനങ്ങളുടെ ചോര്‍ച്ച സമുദ്രത്തിനാകെ ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: oil spill leads to hydrocarbon release into sea in wales
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..