ആനകളുടെ സാന്നിധ്യം തിരിച്ചറിയും, തൊട്ടുപിന്നാലെ ഗതാഗത നിയന്ത്രണം; സൈറണ്‍ സംവിധാനവുമായി ഒഡീഷ


നിലവില്‍ ആഴ്ച തോറും മൂന്ന് മുതല്‍ നാല് തവണയെന്ന തോതില്‍ ആനക്കൂട്ടങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുന്നുണ്ട്

പ്രതീകാത്മക ചിത്രം | ഫോട്ടോ:അരുൺ കൃഷ്ണൻകുട്ടി

നത്താരകളില്‍ ആനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഗതാഗതം നിയന്ത്രണം സാധ്യമാകുന്ന സൈറണ്‍ സംവിധാനവുമായി ഒഡീഷ. ആനത്താരകളിലൂടെയുള്ള ആനകളുടെ സഞ്ചാരത്തിന് തടസ്സമാകാതിരിക്കാന്‍ വേണ്ടി ക്രമീകരിച്ചിരിക്കുന്ന ഈ സംവിധാനം നിലവില്‍ രാത്‌സിംഗാ, ഹാല്‍ദിഹാബഹല്‍ എന്നീവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഒഡീഷ വനംവകുപ്പ്‌ സ്ഥാപിച്ചു കഴിഞ്ഞു. മനുഷ്യരും ആനകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് സംവിധാനങ്ങളെന്ന്‌ ധേന്‍കനല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

ആനത്താരകളിലൂടെ സഞ്ചരിക്കുന്ന ആനയുടെ വലിപ്പവും മറ്റ് പ്രത്യേകതകളും മനസിലാക്കുന്ന ഇന്‍ഫ്രാറെഡ് സെന്‍സര്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ഉടന്‍ സൈറണ്‍ ഓഫാക്കുകയും സമീപത്തെ ഗതാഗത സംവിധാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്യും.

നിലവില്‍ ആഴ്ച തോറും മൂന്ന് മുതല്‍ നാല് തവണയെന്ന തോതില്‍ ആനക്കൂട്ടങ്ങള്‍ ദേശീയ പാതയിലൂടെ കടന്നു പോകുന്നുണ്ട്. വാഹനമിടിച്ചും മറ്റും ആനകള്‍ക്ക് സംഭവിക്കുന്ന അത്യാഹിതങ്ങള്‍ കൂടി കണക്കിലെടുത്താണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ദേശീയ പാത കടന്നു പോകുന്ന രണ്ടിടങ്ങളിലും ഈ സംവിധാനം വിജയകരമായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പ്രതികരിച്ചു.

ആനക്കൂട്ടങ്ങളോടും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ആനകളോടും സംവിധാനം എങ്ങിനെയാണ് പ്രതികരിക്കുന്നതെന്ന്‌ നിരീക്ഷണ വിധേയമാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അതിപ്രധാനമായ അഞ്ചു ആനത്താരകളുള്ള ഇടം കൂടിയാണ്‌ ധേന്‍കനല്‍ വനപ്രദേശം. വൈല്‍ഡ്‌ലൈഫ് സൊസൈറ്റി ഓഫ് ഒഡീഷ എന്ന സംഘടന പുറത്തു വിടുന്ന കണക്കുകള്‍ പ്രകാരം 2017-18 കാലത്ത് 434 ആനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്. ഇതേ കാലയളവില്‍ 531 മരണങ്ങളും ആനകളും മനുഷ്യരും തമ്മിലുള്ള വന്യജീവി സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Odisha to make use of Siren system, which may be helpful for Elephant corridors

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented