പ്രതീകാത്മക ചിത്രം | ഫോട്ടോ:അഭിഷേക് എസ്.പത്മനാഭൻ
പന്തളം: ദേശാടകരായ നീർപ്പക്ഷികളുടെ എണ്ണം ജില്ലയിൽ പെരുകുന്നതായി ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പ്. നീർത്തടങ്ങളുമായി ബന്ധപ്പെട്ട കാർഷിക പ്രവർത്തനങ്ങൾ ഏറിയതാണ് കൂടുതൽ ദേശാടകർ കേരളത്തിലേക്കെത്താൻ കാരണമായി പക്ഷിനിരീക്ഷകർ കണക്കാക്കുന്നത്. ജില്ലയിലെ ഏട്ട് നീർത്തടങ്ങളിലായി ഞായറാഴ്ച നടന്ന കണക്കെടുപ്പിലാണ് നീർപ്പക്ഷികളുടെ എണ്ണത്തിലെ വർധന കണ്ടെത്തിയതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹരി മാവേലിക്കര പറഞ്ഞു.
കരിങ്ങാലി പുഞ്ചയിലെ ചേരിക്കൽ, പൂഴിക്കാട് ഭാഗം, ഉളനാട് പോളച്ചിറ, ആറന്മുള-നാൽകാലിക്കൽ നീർത്തടം, നന്നൂർ ഇഞ്ചൻചാൽ, കുന്നന്താനം കവിയൂർ പുഞ്ച, അപ്പർ കുട്ടനാട് നീർത്തടങ്ങളായ ഇടിഞ്ഞില്ല, മേപ്രാൽ എന്നീ നീർത്തടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്.
വനംവകുപ്പ് സമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സാണ് കണക്കെടുത്തത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും പക്ഷിപഠനത്തിൽ പങ്കെടുത്തു. സമൂഹിക വനവത്കരണ വിഭാഗം അസി.കൺസർവേറ്റർ സി.കെ ഹാബി, റേയ്ഞ്ച് ഓഫീസര്‍ എ.എസ് അശോകൻ, പക്ഷിനിരീക്ഷകരായ ജിജി സാം, അനീഷ് ശശിദേവൻ, അനീഷ് മോഹൻ തമ്പി, എസ്.അമ്പാടി, റോബിൻ സി.കോശി, ഹരികുമാർ മാന്നാർ, ശ്രീദേവി മാധവൻ എന്നിവർ വിവിധ സംഘങ്ങളെ നയിച്ചു.
Content Highlights: number of water birds increase in pathanamthitta district
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..