ആവാസവ്യവസ്ഥയെ ബാധിക്കുന്ന തീപ്പിടിത്തം; ഭാരതപ്പുഴയോരത്തുനിന്ന് മായുന്ന ആറ്റചുവപ്പൻ


ദേശാടകരായെത്തുന്ന പക്ഷികൾക്കും തീപിടിത്തം ഭീഷണിയാവുന്നുണ്ടെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു

കുങ്കുമക്കുരുവി| Photo: Mathrubhumi Library

പട്ടാമ്പി: ഭാരതപ്പുഴയിലെ ആവാസവ്യവസ്ഥയെ ബാധിക്കുന്നരീതിയിൽ പുൽക്കാടുകളിൽ തീപ്പിടിത്തം. വേനൽക്കാലമായതോടെ പട്ടാമ്പി, തൃത്താല മേഖലകളിലെ ഭാരതപ്പുഴയിലെ കുറ്റിക്കാടുകൾക്ക്‌ തീപ്പിടിക്കുന്നത് പതിവുകാഴ്ചയായി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പട്ടാമ്പി പാലത്തിനുസമീപം രണ്ടുതവണ പുൽക്കാടുകൾക്ക് തീപിടിച്ചു. ഒറ്റപ്പാലം ഭാഗത്തും സമാനസ്ഥിതിയാണ്. തൃത്താല വെള്ളിയാങ്കല്ല് പ്രദേശത്തും പുൽക്കാടുകൾക്ക്‌ തീപിടിച്ചിരുന്നു.

മണിക്കൂറുകളോളം കത്തിയശേഷമാണ് അണഞ്ഞത്. ഇത് പുഴയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയെ ബാധിക്കുന്നുണ്ട്. ദേശാടകരായെത്തുന്ന പക്ഷികൾക്കും തീപിടിത്തം ഭീഷണിയാവുന്നുണ്ടെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.

ആറ്റചുവപ്പനെ കാണാനില്ല: ഭാരതപ്പുഴയുടെ കുറ്റിക്കാടുകളിൽ ധാരാളമായി കാണുന്ന പക്ഷിയാണ് കുങ്കുമക്കുരുവി (ആറ്റചുവപ്പൻ). വേനലായാൽ പുഴയോരത്ത് ഇവയെ സ്ഥിരമായി കാണാം. എന്നാൽ, ഏഷ്യൻ വെറ്റ്‌ലാൻഡ് വാട്ടർബേർഡ് സെൻസസിന്റെ ഭാഗമായി കഴിഞ്ഞദിവസം പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, ഭാരതപ്പുഴയുടെ വെള്ളിയാങ്കല്ല് ഭാഗത്ത് നടത്തിയ സർവേയിൽ കുങ്കുമക്കുരുവിയെ കണ്ടെത്താനായില്ല.

പുൽക്കാടുകൾക്ക് തീപിടിച്ചതാണ് കാരണമെന്ന് പക്ഷിനിരീക്ഷകൻ ഷിനോ ജേക്കബ് കൂറ്റനാട് പറയുന്നു. രണ്ടുമാസംമുൻപ്‌ നടന്ന സർവേയിൽ നിരവധി കുരുവികളെ കണ്ടിരുന്നു. വിവിധയിനം ദേശാടനപ്പക്ഷികൾ ഭാരതപ്പുഴയുടെ വിവിധ മേഖലകളിൽ വിരുന്നെത്താറുണ്ട്. ഇവയെയൊന്നും കാണാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ.

നിയന്ത്രണമില്ലാതെ പ്രവേശനം

പുഴയോരങ്ങളിലെ പക്ഷികളുടെ ആവാസകേന്ദ്രങ്ങളിൽ നിലവിൽ ആർക്കും പ്രവേശിക്കാനാവും. പട്ടാമ്പി പാലത്തിനുസമീപത്തെ ഭാരതപ്പുഴയോരം മദ്യപാനികളുടെ കേന്ദ്രമാണ്. പുകവലിക്കുന്നവർ അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റികളിൽനിന്നടക്കം തീപ്പിടത്തമുണ്ടാവുന്നുണ്ട്.

പുൽക്കാടുകൾക്ക് തീയിടുന്നതു ശിക്ഷാർഹമാണെന്നുകാണിച്ച് സാമൂഹിക വനവത്കരണവിഭാഗം പട്ടാമ്പി പാലത്തിനുസമീപം ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാവുന്നില്ല. ഒറ്റപ്പാലത്തും സമാനമായ സംഭവമുണ്ടായപ്പോൾ ജൈവവേലി സ്ഥാപിക്കാനുള്ള നടപടിയടക്കം അധികൃതർ സ്വീകരിച്ചിരുന്നു. ഡിജിറ്റൽ സർവേ സാധ്യതയും തേടിയിരിക്കുകയാണ്.

Content Highlights: number of red avadavat reaching bharathapuzha decreasing

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented