വരയാട് | ഫോട്ടോ:ശ്യാം
നെല്ലിയാമ്പതി: പാറക്കൂട്ടങ്ങളോടുചേർന്ന് പുൽമേടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ മാത്രം കാണുന്ന വരയാടുകളുടെ (നീലിഗിരി താർ) എണ്ണം നെല്ലിയാമ്പതിയിൽ കൂടുന്നു. വനമേഖലയോടുചേർന്നുള്ള തോട്ടം മേഖലയിലും സഞ്ചാരികളെത്തുന്ന വ്യൂപോയന്റുകളിലുമായി മേഞ്ഞുനടക്കുന്ന വരയാടുകൾ സഞ്ചാരികൾക്കും കൗതുകമാകുന്നു.
ഒന്നരവർഷംമുൻപ് വനംവകുപ്പ് വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ നെല്ലിയാമ്പതിയിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നെല്ലിയാമ്പതി ഹിൽടോപ്പിനുസമീപമുള്ള നിരീക്ഷണ ക്യാമറയിലാണ് ആദ്യമായി വരയാടുകളുടെ ചിത്രം പതിഞ്ഞത്.
സീതാർകുണ്ട്, കേശവൻപാറ, കുരിശുമല, ഗോവിന്ദാമല, വരയാട്ടുമല തുടങ്ങിയ ഭാഗങ്ങളിലും പിന്നീട് വരയാടുകളെ വനംവകുപ്പിന്റെ സാധാരണ പരിശോധനകളിലും കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ വിഭാഗത്തിന്റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് വരയാടുകൾ ഉൾപ്പെടുന്നത്. സാധാരണ സമുദ്രനിരപ്പിൽനിന്നും 600 മുതൽ 1,500 മീറ്ററിലധികം ഉയരമുള്ള നീലഗിരി ജൈവമണ്ഡലത്തിലാണ് ഇവയെ പ്രധാനമായും കാണുന്നത്.
Content Highlights: number of nilgiri tahr in nelliyampathy increasing
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..