രാജ്യത്ത് പുതിയ രണ്ടിനം സിര്‍ഫിഡ് ഈച്ചകളെ കണ്ടെത്തി


തമിഴ്നാട്ടിലെ തടിയന്‍കുടിസിയില്‍ മരക്കറയുടെ ഒലിപ്പുകളില്‍ മുട്ടയിടുന്നതായി കണ്ടെത്തിയ മോണോസെറോമിയ ഫ്‌ളാവൊസ്‌ക്യൂട്ടേറ്റയുടെ ശരീരഭാഗത്തുള്ള മഞ്ഞനിറം കാരണമാണ് അവയ്ക്ക് ഈ പേരു നല്‍കിയത്

മോണോസെറോമിയ നൈഗ്ര, മോണോസെറോമിയ ഫ്‌ളാവൊസ്‌ക്യൂട്ടേറ്റ

ടന്നലുകളോട് സാദൃശ്യമുള്ള നിറവും ശരീരാകൃതിയും തലയുടെ അഗ്രഭാഗത്ത് കൊമ്പുകള്‍ വഹിക്കുന്ന മുഴയുമാണ് സിര്‍ഫിഡ് ഈച്ചയുടെ പ്രത്യേകത. പൂക്കളില്‍ പരാഗണം നടത്താന്‍ സഹായിക്കുന്ന ഒരിനം ഈച്ചയാണ് ഇത്.

നീലേശ്വരം: വടക്കുകിഴക്കേ ഇന്ത്യയില്‍നിന്നും പശ്ചിമഘട്ടത്തില്‍നിന്നുമായി രണ്ട് പുതിയ ഇനം സിര്‍ഫിഡ് (syrphidae) ഈച്ചകളെ കണ്ടെത്തി. മോണോസെറോമിയ ഫ്‌ളാവൊസ്‌ക്യൂട്ടേറ്റ (Monoceromyia flavoscutata), മോണോസെറോമിയ നൈഗ്ര (Monoceromyia nigra) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരുനല്‍കിയത്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ എസ്.എസ്. അനൂജ്, അണ്ണാമല സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി എച്ച്. ശങ്കരരാമന്‍, ജര്‍മനിയിലെ അലക്‌സാണ്ടര്‍ കുവനിഗ് സുവോളജിക്കല്‍ റിസര്‍ച്ച് മ്യൂസിയത്തിലെ ശാസ്ത്രജ്ഞന്‍ ക്‌സിമോ മെന്‍ഗ്യു (Ximo Mengual) എന്നിവര്‍ ചേര്‍ന്നാണിവയെ കണ്ടെത്തിയത്.

ജേണല്‍ ഓഫ് ഏഷ്യ പസഫിക് എന്റമോളജിയില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്നാട്, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തിയിരുന്നു.

തമിഴ്നാട്ടിലെ തടിയന്‍കുടിസിയില്‍ മരക്കറയുടെ ഒലിപ്പുകളില്‍ മുട്ടയിടുന്നതായി കണ്ടെത്തിയ മോണോസെറോമിയ ഫ്‌ളാവൊസ്‌ക്യൂട്ടേറ്റയുടെ ശരീരഭാഗത്തുള്ള മഞ്ഞനിറം കാരണമാണ് അവയ്ക്ക് ഈ പേരു നല്‍കിയത്. അരുണാചല്‍പ്രദേശില്‍നിന്ന് കണ്ടെത്തിയ മോണോസെറോമിയ നൈഗ്രയുടെ ശരീരഭാഗത്തിന് കറുപ്പ് നിറമായതിനാല്‍ ഇങ്ങനെയും പേര് നല്‍കി. ഇവയ്ക്ക് പുറമേ മോണോസെറോമിയ ജനുസ്സിന്റെ പുനരവലോകനവും ഏഴ് സ്പീഷിസിന്റെ പുനര്‍വിവരണവും നടത്തി. മുന്‍പ് രണ്ട് വ്യത്യസ്ത സ്പീഷിസുകളായി കണക്കാക്കിയ മോണോസെറോമിയ മള്‍ട്ടിപങ്‌റ്റേറ്റയും (Monoceromyia multipunctata) മോണോസെറോമിയ പോളിസ്റ്റോയ്ഡസും (Monoceromyia polistoides) ഒന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആവാസവ്യവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ളതും വിരളമായി കാണപ്പെടുന്നതുമാണ് ഈ ഇനമെന്ന് എസ്.എസ്. അനൂജ് പറഞ്ഞു. വംശനാശസാധ്യതയുള്ളതിനാല്‍ പശ്ചിമഘട്ടത്തിന്റെയും വടക്കുകിഴക്കന്‍ ഇന്ത്യയുടെയും ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights : new type of Syrphid flies found


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented