-
കോഴിക്കോട്: കേരളത്തില്‍ പുതിയ ഇനം നിശാശലഭത്തെ തിരിച്ചറിഞ്ഞു. മരങ്ങള്‍ തുളച്ച് മുട്ടയിടുന്ന സ്വഭാവമുള്ളതിനാല്‍ 'തോട്ടപ്പള്ളി തച്ചന്' എന്നാണ് പുതിയ ശലഭത്തിന് മലയാളത്തില്‍ പേരിട്ടത്.
മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലെ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ തോട്ടപ്പള്ളിയില്‍ 2018 നവംബറിലാണ് ഈ ശലഭത്തെ ആദ്യമായി കാണുന്നത്. കോസിഡേ അഥവാ 'തച്ചന്' കുടുംബത്തില്‍പ്പെട്ടതാണിത്. സൈല്യൂടസ് രാമമൂര്‍ത്തി എന്നാണ് ശാസ്ത്രീയനാമം.
അണ്ണാമല സര്‍വകലാശാലാ ഗവേഷകന് എച്ച്. ശങ്കരരാമന്, മലപ്പുറം കീഴുപറമ്പ് സ്വദേശിയും ശലഭനിരീക്ഷകനുമായ ബാലകൃഷ്ണന് വളപ്പില്‍ എന്നിവരാണ് ഈ പുതിയ നിശാശലഭത്തെ കണ്ടെത്തിയത്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നടത്തിയ സര്‍വേകളില്‍ ഈ ശലഭത്തെ പലയിടങ്ങളിലും കണ്ടിട്ടുണ്ടെന്ന് ബാലകൃഷ്ണന് വളപ്പില്‍ പറഞ്ഞു. റഷ്യന്‍ ശലഭവിദഗ്ധനായ റോമന്‍ യാക്കൊലേവുമായി ചേര്‍ന്നെഴുതിയ ശലഭത്തിന്റെ ശാസ്ത്രീയ വിവരണം അന്താരാഷ്ട്ര മാസികയായ 'സൂടാക്സ'യില്‍ പ്രസിദ്ധീകരിച്ചു.
content highlights: New Moth species found in Kerala, Thottappally Thachan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..