പശ്ചിമഘട്ടത്തിൽ പുതിയ മൂന്നിനം തേരട്ടകൾ


1500 മീറ്ററിലേറെ ഉയരമുള്ള പ്രദേശത്തുകഴിയുന്ന ഇവയെ ലോകത്ത് മറ്റൊരിടത്തും കാണാനാവില്ല

തേരട്ട ഇരവികുളം, തേരട്ട മന്നവൻ

തൃശ്ശൂർ: പശ്ചിമഘട്ടത്തിലെ ചോലവനങ്ങളിൽ പുതിയ മൂന്നിനം തേരട്ടകളെ കണ്ടെത്തി. ജർമനി ബാണിലെ അലക്സാണ്ടർ കേനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ഗവേഷണസംഘമാണ്‌ ഇവയെ കണ്ടെത്തിയത്. സംഘത്തിലെ കൊടുങ്ങല്ലൂർ സ്വദേശി അവിണിപ്പുള്ളി പൂജ അനിൽകുമാറാണ് പ്രബന്ധം തയ്യാറാക്കിയത്.

ഡിപ്ലോപോഡ വിഭാഗത്തിൽപ്പെട്ടവയാണിത്. ആനമുടി മന്നവൻചോലയിൽ ഷോല നാഷണൽ പാർക്കിൽനിന്ന് കണ്ടെത്തിയ തേരട്ട മന്നവൻ, ഇരവികുളം കടലാർ ചോലയിൽനിന്ന് കണ്ടെത്തിയ തേരട്ട ഇരവികുളം, ഇരച്ചിപ്പേട്ട ചോലക്കാടുകളിൽനിന്ന് കണ്ടെത്തിയ തേരട്ട ഷോല എന്നിവയാണ് പുതിയയിനം തേരട്ടകൾ.

തേരട്ട ഷോലയുടെ തല

പൂജ അവിണിപ്പുള്ളി അനില്‍കുമാര്‍

ത്രികോണാകൃതിയിലുള്ള തലയും പർപ്പിൾനിറത്തിൽ വെളുത്ത വരകളോടുകൂടിയ തേരട്ടകൾ നാലുമില്ലീമീറ്റർമാത്രം നീളവും 0.4 മില്ലീമീറ്റർ വണ്ണവുമുള്ളവയാണ്. പോളി സോണിഡെന്ന ജനുസ്സിൽവരുന്ന ഈ തേരട്ടകൾ സക്കിങ് മില്ലീപീഡ്സ് എന്ന വിഭാഗത്തിൽപ്പെട്ടവയാണ്.

1500 മീറ്ററിലേറെ ഉയരമുള്ള പ്രദേശത്തുകഴിയുന്ന ഇവയെ ലോകത്ത് മറ്റൊരിടത്തും കാണാനാവില്ലെന്ന് പൂജ പറഞ്ഞു. ലയബിനിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനാലിസിസ് ഓഫ് ബയോഡൈവേഴ്സിറ്റി ചേയ്ഞ്ചിലെ തോമസ് വീസ്നറുടെ നേതൃത്വത്തിലുള്ള സംഘത്തിലെ ഗവേഷകയാണ് പൂജ.

ബാൺ യൂണിവേഴ്സിറ്റിയിൽനിന്ന് ഓർഗാനിസ്മിക് ഇവലൂഷണറി ആൻഡ്‌ പാലിയോബയോളജിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. അഞ്ചുവർഷമായി ജർമനിയിൽ ഗവേഷണം നടത്തുന്നു. കൊടുങ്ങല്ലൂർ അവിണിപ്പുള്ളി അനിൽകുമാറിന്റെയും സജിതയുടെയും മകളാണ്.

Content Highlights: new millipeeds found in Westernghats


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented