ഇരുനൂറ് വർഷത്തെ ഇടവേള; പശ്ചിമഘട്ടമേഖലയിൽനിന്ന്‌ പുതിയ ഇനം തേനീച്ചയെ കണ്ടെത്തി


ഇന്ത്യൻ ബ്ലാക്ക് ഹണിബീ

തിരുവനന്തപുരം: പശ്ചിമഘട്ടമേഖലയിൽ നിന്ന്‌ പുതിയ ഇനം തേനീച്ചയെ കണ്ടെത്തി. ഇന്ത്യൻ ബ്ലാക്ക് ഹണിബീ എന്ന പൊതുനാമവും ഗവേഷകര്‍ തേനീച്ചയ്ക്ക് നല്‍കി. ഇരുണ്ട നിറമായതിനാൽ എപിസ് കരിഞ്ഞൊടിയൻ എന്ന ശാസ്ത്രീയനാമവും നൽകിയിട്ടുണ്ട്.

കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം കരമനയിലെ ഇന്റഗ്രേറ്റഡ് ഫാമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. ഷാനസ്, ചേർത്തല എസ്.എൻ. കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷണ വിദ്യാർഥി ജി. അഞ്ജു കൃഷ്ണൻ, കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. കെ. മഷ്ഹൂർ എന്നിവരടങ്ങുന്ന ഗവേഷകരാണ് പുതിയ ഇനത്തെ കണ്ടെത്തിയത്.



ഇരുനൂറോളം വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയിൽനിന്നും പുതിയയിനം തേനീച്ചയെ കണ്ടെത്തുന്നതെന്ന് ഗവേഷകസംഘം പറഞ്ഞു.

1798-ൽ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് എന്ന ഡെന്മാർക്കുകാരനായ ശാസ്ത്രജ്ഞൻ വിവരിച്ച എപിസ് ഇൻഡിക്കയാണ് ഇന്ത്യയിൽനിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച ഇനം. ഇന്ത്യൻ ബ്ലാക്ക് ഹണിബീ എന്ന ഇനം കൂടി ആയതോടെ ലോകത്ത് ഇതുവരെ കണ്ടെത്തിയ തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി.

വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്നതാണ് പുതിയ ഇനമെന്നാണ് വിലയിരുത്തൽ. മറ്റു തേനീച്ചകളെ അപേക്ഷിച്ച് ഇന്ത്യൻ ബ്ലാക്ക് ഹണിബീക്ക് കൂടുതൽ തേൻ ഉത്‌പാദിപ്പിക്കാനാവുമെന്ന് കരുതുന്നതായും ഇതുസംബന്ധിച്ച് സെപ്റ്റംബർ ലക്കം എന്റമോൺ (Entomon) ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ. ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് തേനീച്ചയുടെ വർഗസ്ഥിതി സ്ഥിരീകരിച്ചത്. 540 തേനീച്ചകളിലെ മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ. പരിശോധിച്ചതിൽനിന്നും എപിസ് ഇൻഡിക്ക, എപിസ് സെറാന എന്നീ തേനീച്ചകളുമായി എപിസ് കരിഞ്ഞൊടിയൻ ഗണ്യമായ ജനിതക വ്യതിയാനം കാണിക്കുന്നുണ്ട്. ഗോവ, കർണാടക, കേരളം, തമിഴ്‌നാടിന്റെ പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പുതിയ ഇനം കണ്ടുവരുന്നത്.

Content Highlights: new honeybee species found in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented