കൊമ്പൻ നിഴൽതുമ്പിയുമായി സാമ്യം; പുതിയ ഇനം സൂചി തുമ്പിയെ കണ്ടെത്തി


ഫ്രാൻസി നിഴൽത്തുമ്പി

കോഴിക്കോട്: ആറളം വന്യജീവിസങ്കേതത്തിന് സമീപം ബ്രഹ്മഗിരി മലനിരകളിൽപ്പെട്ട കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയിൽനിന്ന്‌ പുതിയയിനം സൂചിത്തുമ്പിയെ കണ്ടെത്തി. നിഴൽത്തുമ്പികളുടെ വിഭാഗത്തിൽപ്പെടുന്ന പുതിയയിനം സൂചിത്തുമ്പിക്ക് ‘പ്രോട്ടോസ്റ്റിക്ററ ഫ്രാൻസി’ എന്നാണ് പേര്. ആറളം വന്യജീവിസങ്കേതം കൊട്ടിയൂർ മേഖലകളിൽ സമുദ്രനിരപ്പിൽനിന്ന്‌ 500 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളിലെ ഇരുളടഞ്ഞ കാട്ടരുവികൾക്ക് സമീപമാണ് ഇവയെ കാണാറ്.

പുതിയ ഇനം നിഴൽത്തുമ്പിക്ക് പൊന്മുടി നിഴൽത്തുമ്പി, കൊമ്പൻ നിഴൽത്തുമ്പി എന്നിവയുമായി സാമ്യമുണ്ടെങ്കിലും കഴുത്തിലെ മുള്ളുകളുടെ പ്രത്യേകതകൾ ഇവയെ മറ്റുള്ളവയിൽനിന്ന്‌ വ്യത്യസ്തമാക്കുന്നു.

കണിച്ചാറിലെ ദന്തഡോക്ടറും തുമ്പിനിരീക്ഷകനുമായ ഡോ. വിഭു വിപഞ്ചികയാണ് ആദ്യമായി തുമ്പിയെ നിരീക്ഷിച്ചത്. തുടർന്ന് ട്രാവൻകൂർ നാച്വർ ഹിസ്റ്ററി സൊസൈറ്റി തുമ്പിഗവേഷണ വിഭാഗത്തിലെ ഗവേഷകരായ വിനയൻ പി. നായർ, ഡോ. കലേഷ് സദാശിവൻ, ഡോ. എബ്രഹാം സാമുവൽ, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യാ ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് എന്നിവർ വിശദപഠനങ്ങൾ നടത്തി.

കേരളത്തിൽ തുമ്പികളുടെ ശാസ്ത്രീയ പഠനങ്ങൾക്ക് തുടക്കംകുറിച്ച തൃശ്ശൂർ സെയ്‌ൻറ്‌ തോമസ് കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവിയായിരുന്ന ഡോ. ഫ്രാൻസി കെ. കാക്കാശ്ശേരിയോടുള്ള ബഹുമാനാർഥമാണ് പുതിയ ഇനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. പഠനപ്രബന്ധം അന്താരാഷ്ട്ര ജേണൽ എന്റോമോണിൽ പ്രസിദ്ധീകരിച്ചു.

പ്രോട്ടോസ്റ്റിക്ററ ഇനത്തിൽപ്പെട്ട സൂചിത്തുമ്പികൾ ഇന്ത്യയിൽ, പശ്ചിമഘട്ടത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമുദ്രനിരപ്പിൽനിന്ന്‌ സാമാന്യം ഉയരമുള്ള സ്ഥലങ്ങളിലെ ഇരുൾമൂടിയ സ്ഥലങ്ങളിൽ ഒളിച്ചിരിക്കുന്ന ഇനങ്ങളാണ്. ഇന്ത്യയിൽ കാണപ്പെടുന്ന 16 ഇനം പ്രോട്ടോസ്റ്റിക്ററ സൂചിത്തുമ്പികളിൽ 13 സ്പീഷീസുകൾ പശ്ചിമഘട്ടത്തിലാണ് കാണപ്പെടുന്നത്. ഇതിൽ 12 എണ്ണത്തെ കേരളത്തിൽ കാണാം.

Content Highlights: new dragonfly found in brahmagiri mountains


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented