ബിജോയിസ് ക്രാബ്
കളമശ്ശേരി: കൊച്ചി കായലിൽ പുതിയ ഇനം ഞണ്ടിനെ മലയാളി ഗവേഷകർ അടങ്ങുന്ന സംഘം കണ്ടെത്തി. പിലുംമിനിഡെ കുടുംബത്തിൽപ്പെട്ടതാണിത്. 'അനിപ്റ്റുംനസ് ബിജോയി' അഥവാ 'ബിജോയിസ് ക്രാബ്' എന്ന് പേരിട്ടു. കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസ് ഡീനും പരിസ്ഥിതി ഗവേഷകനുമായ ഡോ. എസ്. ബിജോയ് നന്ദനോടുള്ള ആദരസൂചകമായാണ് ഈ പേരിട്ടത്.
ഈ വർഗത്തിൽ ഇതുവരെ അഞ്ചിനങ്ങളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. കണ്ടെത്തൽ അന്താരാഷ്ട്ര ഗവേഷണ മാസിക സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മറൈൻ ബയോളജി വകുപ്പ് സീനിയർ ഗവേഷകൻ ഹരി പ്രവേദിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജ് സുവോളജി വകുപ്പ് ഗവേഷക ഡോ. റെജീന ഹെർഷി, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂരിലെ മുതിർന്ന ഗവേഷകൻ ഡോ. ജോസ് ക്രിസ്റ്റഫർ മെൻഡോസ എന്നിവർ ചേർന്നാണ് ഞണ്ടിനെ കൊച്ചി കായലിലും അനുബന്ധ കണ്ടൽ കാടുകളിലും കണ്ടെത്തിയത്.
Content Highlights: new crab species found in kochi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..