ഇണ ചേരാൻ റാണിയെ പൊതിഞ്ഞ തേനീച്ചക്കൂട്ടം;വന്യജീവി ഫോട്ടോഗ്രഫർ പുരസ്‌കാരം 'തേനീച്ചപ്പന്തി'ന്


ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം നൽകുന്ന വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് ഇത്തവണ അർഹയായത് ഒരു വനിത

നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ ഓഫ് ദ ഇയർ പുര്‌സകാരം നേടിയ ചിത്രം. ഇണയ്ക്കായുള്ള ആൺതേനീച്ചകളുടെ പോരാട്ടമാണ് ടെക്‌സസിൽ നിന്ന് അമേരിക്കൻ ഫോട്ടോഗ്രഫർ കരൈൻ ഐനർ പകർത്തിയത്.

വൈൽഡ്‌ലൈഫ് രംഗത്തെ ഓസ്‌കർ എന്ന വിശേഷിപ്പിക്കാവുന്ന വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫർ ഓഫ് ദി ഇയർ പുരസ്‌കാരം പ്രഖ്യാപിച്ചു. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം നൽകുന്ന പുരസ്‌കാരം ഇത്തവണ ഒരു വനിതാ ഫോട്ടോഗ്രാഫര്‍ക്കാണ്. തേനീച്ചകളുടെ ഇണചേരൽ ചിത്രം പകർത്തിയ അമേരിക്കൻ ഫോട്ടോഗ്രഫർ കരെെൻ എയ്ഗ്നറിന്‌.

നാഷണൽ ജ്യോഗ്രഫിക്കിന്റെ മുൻ ഫോട്ടോഗ്രഫർ കൂടിയാണ് കരെെൻ. 59 വർഷത്തെ ചരിത്രത്തിൽ അഞ്ചു തവണ മാത്രമാണ് അവാർഡ് നേട്ടം വനിതകൾ സ്വന്തമാക്കിയത്. അതിനാൽ ഇത്തവണത്തെ അവാർഡ് പ്രഖ്യാപനം അൽപം കൂടി മധുരിതമാണ്. 'ബിഗ് ബൂസ്' എന്നാണ് ചിത്രത്തിന് കരെെൻ എയ്ഗ്നര്‍ പേര് നൽകിയത്.



സസ്തനി വിഭാഗത്തിലുള്ള പുരസ്‌കാരം ഇന്ത്യൻ വംശജനായ ആനന്ദ് നമ്പ്യാറിനാണ്. ഹിമാലയത്തിന്റെ മലയിടുക്കിന് കുറുകെ പായുന്ന ഐബെക്സ് കൂട്ടത്തെ പകർത്തിയതിനാണ് അവാർഡ്. 'ഗ്രേറ്റ് ക്ലിഫ് ചേസ്' എന്നാണ് ചിത്രത്തിന് പേര് നൽകിയത്. യുവ ഗ്രാൻഡ് ടൈറ്റിൽ പുരസ്‌കാരം 16-കാരിയായ കടൻഔവ്യുട്ടി ചൈതനാകോണിന്റെ (Katanyou Wuttichaitanakorn) ദി ബ്യൂട്ടി ഓഫ് ബലീൻ സ്വന്തമാക്കി. 93 രാജ്യങ്ങളിൽ നിന്നായി 38,575 ചിത്രങ്ങൾ അപേക്ഷയായി ലഭിച്ചിരുന്നു. അവസാന റൗണ്ടില്‍നിന്നു 100 ചിത്രങ്ങൾ തിരഞ്ഞെടുത്ത ശേഷമാണ് അന്തിമ ജേതാക്കളെ പ്രഖ്യാപിച്ചത്.

Content Highlights: natural history museum awards declared


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented