കായല്‍ കയ്യേറ്റം; ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെ വിമര്‍ശിച്ച് ഹരിത ട്രിബ്യൂണല്‍


നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ ജലസേചന വകുപ്പിനോടും ജില്ലാ കളക്ടര്‍മാരോടും ജലാശയങ്ങളിലെ കൈയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ട്രിബ്യൂണല്‍

ഹൈദരാബാദിൽ തുടർച്ചയായി അനധികൃത കായൽ കൈയ്യേറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരാമർശം- ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിന്റെ ദൃശ്യം | Photo-PTI

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും അനധികൃത കായല്‍ കൈയ്യേറ്റങ്ങള്‍ തടയുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. കായല്‍ കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് ട്രിബ്യൂണലിന്റെ പരാമര്‍ശം. കോര്‍പ്പറേഷന്‍ മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫുള്‍ ടാങ്ക് ലെവലില്‍ (FTL-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുള്ള കായല്‍ പ്രദേശം) 8,718 കൈയ്യേറ്റങ്ങളും, സമീപമുള്ള ബഫര്‍ സോണ്‍ മേഖലകളില്‍ 5,343 കൈയ്യേറ്റങ്ങളും കണ്ടെത്തിയിരുന്നു.

കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും കോര്‍പ്പറേഷന്‍ ട്രിബ്യൂണലിനെ അറിയിച്ചു. എന്നാല്‍ കൈയ്യേറ്റങ്ങള്‍ തടയാന്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടികള്‍ പേപ്പറുകളിലൊതുങ്ങി, പ്രാവര്‍ത്തികമാക്കിയില്ലെന്നുമാണ് ട്രിബ്യൂണലിന്‍റെ വിമര്‍ശനം. നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോടും, ജില്ലാ കളക്ടര്‍മാരോടും ജലാശയങ്ങളിലെ കൈയ്യേറ്റങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍.

അതേസമയം ട്രിബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ ഇതിന് മുമ്പും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപ്പാക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷോത്തം റെഡ്ഡി പറഞ്ഞു.

Content Highlights: national green tribunal about encroachment on lakes in hyderabad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented