ചീറ്റകളുടെ കൂട്ടമരണം; പഠനയാത്ര നടത്താനൊരുങ്ങി അധികൃതര്‍


1 min read
Read later
Print
Share

70 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്തേക്കുള്ള ചീറ്റകളുടെ വരവ് | Photo: Gettyimages

ഭോപ്പാല്‍: രാജ്യത്തേക്ക് ചീറ്റകളെ എത്തിച്ച നമീബിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പഠനയാത്ര നടത്താനൊരുങ്ങി 'പ്രൊജക്ട് ചീറ്റ'യിലെ അംഗങ്ങള്‍. അവിടുത്തെ ചീറ്റകളുടെ സംരക്ഷണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിന് കൂടിയാണിത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായുള്ള ചര്‍ച്ചക്കിടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ചീറ്റകളെ പാര്‍പ്പിച്ചിരിക്കുന്ന കുനോ ദേശീയോദ്യാനം ജൂണ്‍ 6-ന് കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് സന്ദര്‍ശിക്കും.

ചീറ്റകളുടെ സംരക്ഷണത്തിനായുള്ള എല്ലാവിധ സഹായങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഭൂപേന്ദര്‍ യാദവ് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എട്ടു ചീറ്റകളടങ്ങുന്ന ആദ്യ ബാച്ചെത്തുന്നത്. 12 ചീറ്റകളുമായി രണ്ടാം ബാച്ച് ഈ വര്‍ഷം ഫെബ്രുവരിയിലുമെത്തി. എന്നാല്‍ മൂന്ന് മാസത്തിനിടെ കുഞ്ഞുങ്ങളടക്കം ആറ് ചീറ്റകളാണ് ചത്തത്. ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് ജനിച്ച നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം മേയ് മാസം ആദ്യം ചത്തിരുന്നു.

പ്രായപൂര്‍ത്തിയായ സാഷ, ഉദയ്, ദക്ഷ എന്നീ ചീറ്റകളും കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ചത്ത്. അസുഖബാധിതരായിട്ടായിരുന്നു സാഷ, ഉദയ് എന്നീ ചീറ്റകളുടെ മരണമെങ്കില്‍ ഇണചേരലിനിടെയായിരുന്നു ദക്ഷ എന്ന പെണ്‍ചീറ്റയുടെ മരണം. ഇതിനിടെ ചീറ്റകളെ മാറ്റി പാര്‍പ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തുടക്കമായിരുന്നു. മധ്യപ്രദേശില്‍ തന്നെയുള്ള ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിനാണ് പ്രഥമ പരിഗണന. 1947-ലാണ് വനപ്രദേശത്ത് ഒടുവിലായി ചീറ്റകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് 1952-ല്‍ ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വന്നു.

Content Highlights: namibia study tour for officials after 6 cheetahs die in madhya pradesh park

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
peacock

1 min

കാൽനൂറ്റാണ്ടിനിടെ മയിലുകളുടെ എണ്ണത്തിൽ 150 ശതമാനം വർധന

Sep 26, 2023


Ruben

2 min

ഒറ്റപ്പെടലില്‍ ഗര്‍ജിക്കാന്‍ പോലും മറന്നു; ലോകത്തെ ഏറ്റവും ഏകാകിയായ സിംഹത്തിന് ഒടുവില്‍ മോചനം 

Sep 9, 2023


turtle

1 min

നദി ശുചീകരിക്കാന്‍ കടലാമകള്‍, ആയിരം കടലാമകളെ ഗംഗയില്‍ അവതരിപ്പിക്കാന്‍ പദ്ധതി 

Jul 9, 2023

Most Commented