'പ്രതീക്ഷിച്ചതിലും നന്നായി പോകുന്നു'; പ്രൊജ്ക്ട് ചീറ്റയെ കുറിച്ച് നമീബിയന്‍ സംഘടന 


1 min read
Read later
Print
Share

രാജ്യത്തെത്തിച്ച ചീറ്റകളിലൊന്ന് | Photo:PTI

ന്യൂഡല്‍ഹി: ഇന്ത്യ നടപ്പാക്കിയ പ്രൊജ്ക്ട് ചീറ്റയെന്ന പദ്ധതി പ്രതീക്ഷിച്ചതിലും നന്നായി പുരോഗമിക്കുന്നതായി നമീബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടെന്ന (സി.സി.എഫ്.) സംഘടന. രാജ്യം നടപ്പാക്കിയ പ്രൊജ്ക്ട് ചീറ്റയെന്ന പദ്ധതിക്ക് സഹായം നല്‍കുന്ന സംഘടന കൂടിയാണിത്. ചീറ്റകളെ വിശാല വനത്തിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെ കുറിച്ചും സംഘടന മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെത്തിച്ച ചീറ്റകളില്‍ ചിലത് ചത്തിരുന്നു. സാഷ, ഉദയ് എന്നീ ചീറ്റകളുടെ മരണത്തിന് പിന്നില്‍ ആരോഗ്യപരമായ കാരണങ്ങളാണെങ്കില്‍ ദക്ഷ എന്ന പെണ്‍ചീറ്റ ഇണചേരലിനിടെയാണ് ചത്തത്. ഇതോടെ പ്രൊജ്ക്ട് ചീറ്റയിലുള്‍പ്പെട്ട വിദഗ്ധരുടെ യോഗ്യതകളെ പറ്റിയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

"പ്രൊജ്ക്ട് ചീറ്റ വിജയമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍, ഇന്ത്യയിലെത്തിയ ചീറ്റകള്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നുണ്ട്. ഇനിയും വളരെ ദൂരം മുന്നോട്ട് പോകാനുണ്ട്, തിരിച്ചടികളുണ്ടാകും. ഇന്ത്യയില്‍ കാര്യങ്ങള്‍ നന്നായി പോകുന്നു." ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചീറ്റകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ 33 വര്‍ഷത്തെ പരിചയം ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടെന്ന സംഘടനയ്ക്കുണ്ട്. ചീറ്റകളുടെ വിഷയത്തില്‍ ഇതുവരെ നടന്നതിനെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കഴിഞ്ഞയാഴ്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അഭിപ്രായപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ പ്രൊജ്ക്ട് ചീറ്റ വന്‍വിജയമാകുമെന്ന പ്രത്യാശയും അദ്ദേഹം പങ്ക് വെച്ചു.

ജ്വാല എന്ന പെണ്‍ചീറ്റ ജനനം നല്‍കിയ മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചത്തിരുന്നു. കടുത്ത നിര്‍ജലീകരണം കുട്ടികള്‍ അനുഭവിച്ചിരുന്നു. ജനിച്ചപ്പോള്‍ തന്നെ ദുര്‍ബലരായിരുന്ന കുഞ്ഞുങ്ങള്‍ക്ക് കടുത്ത ചൂട് താങ്ങാനായില്ല. എന്നാല്‍ പ്രൊജ്ക്ട് ചീറ്റ നടപ്പാക്കുന്ന ആദ്യവര്‍ഷത്തില്‍ സി.സി.എഫ്. എന്ന സംഘടന കണക്ക് കൂട്ടിയ അളവില്‍ മരണങ്ങള്‍ മാത്രമേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

Content Highlights: namibia based cheetah conservation fund says things in india moving well

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Video Of Cow And Snake

1 min

സൗഹൃദം പങ്കിട്ട് പാമ്പും പശുവും; വൈറലായി അപൂർവ ദൃശ്യം | വീഡിയോ

Aug 4, 2023


Squirrel (2)

1 min

മലബാര്‍ ജയന്‍റ് സ്ക്വിറല്‍?, ഏറ്റവും വലിയ അണ്ണാന്‍ വിഭാഗങ്ങളിലൊന്ന്; ശ്രദ്ധ നേടി ചിത്രം

Aug 13, 2023


Antarctic pearlwort

1 min

അന്റാര്‍ട്ടിക്കയില്‍ പൂക്കള്‍ വിരിയുന്നത് വ്യാപകമാകുന്നു, ശുഭസൂചനയല്ലെന്ന് ഗവേഷകര്‍

Oct 3, 2023


Most Commented