കുന്നംകുളം മേഖലയിലെ കോൾപ്പടവുകളിൽ വിരുന്നെത്തിയ മുഴയൻ താറാവുകൾ
കുന്നംകുളം: ഉത്തരേന്ത്യയിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലും കാണപ്പെടുന്ന മുഴയൻ താറാവ് ഇത്തവണ വെട്ടിക്കടവ് കോൾപ്പടവിലെത്തി. ആദ്യമായാണ് കുന്നംകുളം, കാട്ടാകാമ്പാൽ മേഖലയിലെ കോൾപ്പാടങ്ങളിൽ ഇവയെ കാണുന്നത്. ദേശാടനപ്പക്ഷികളുടെ വരവ് തുടങ്ങിയതോടെ പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് വെട്ടിക്കടവ് മുതൽ സ്രായിൽക്കടവ് വരെയുള്ള കോൾപ്പാടങ്ങൾ.
ആൺപക്ഷിയുടെ കൊക്കിനു മുകളിൽ മുഴയുള്ളവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന താറാവുകൾ. പെൺപക്ഷികളെയാണ് വെട്ടിക്കടവിൽ കണ്ടത്. സാധാരണയായി മേൽഭാഗത്ത് കറുപ്പും വെളുത്ത നിറമുള്ള കഴുത്തിൽ പുള്ളികളുമായാണ് ഇവയെ കാണാറുള്ളത്. വെട്ടിക്കടവിൽ കണ്ട പക്ഷികൾക്ക് നിറത്തിൽ വ്യത്യാസമുണ്ട്. ഇളം ചാരനിറത്തിലുള്ള മേൽഭാഗവും തവിട്ടുനിറത്തിലുള്ള പുള്ളികളോടുകൂടിയ കഴുത്തുമുള്ളവയാണ് കോൾപ്പാടത്തേക്കെത്തിയിട്ടുള്ളത്.
പാടങ്ങൾ ഉഴുതുമറിക്കുന്നതോടെ മണ്ണിളകിക്കിടക്കുമ്പോൾ അതിൽനിന്നുള്ള ചെറിയ ജീവികളും മീനുകളുമാണ് പ്രധാന ഭക്ഷണം. കോൾപ്പാടങ്ങളോട് ചേർന്നുള്ള വലിയ മരക്കൊമ്പിലാണ് ചേക്കേറുന്നത്. മനുഷ്യരോട് അടുത്തുനിൽക്കാൻ മടികാണിക്കുന്നവയാണിവയെന്നും പക്ഷിനിരീക്ഷകനായ കുന്നംകുളം ബഥനി സ്കൂൾ പ്രിൻസിപ്പൽ ഫാ. പത്രോസ് പറഞ്ഞു.
Content Highlights: muzhayantharavu spotted in kunnamkulam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..