ഹിമക്കരടി | Photo-Gettyimage
സമ്മര്‍ മയോമിക്ക് എന്ന 24 കാരി ഒരു വയസ്സുകാരനായ മകന് ക്ലൈഡിനൊപ്പം പുറത്തിറങ്ങിയത് കനത്ത മഞ്ഞുവീഴ്ചയുള്ള സമയത്തായിരുന്നു. 137 മീറ്റര്‍ അകലെയുള്ള ഹെല്‍ത്ത് ക്ലിനിക്ക് ലക്ഷ്യമാക്കി അവര്‍ നീങ്ങി. എന്നാല്‍ മഞ്ഞില്‍ പതിയിരുന്ന അപകടം അവര്‍ തിരിച്ചറിഞ്ഞില്ല. അലാസ്കയില്‍ 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഹിമക്കരടി ആക്രമണത്തിനാണവര്‍ ഇരയായത്. വെയില്‍സിലെ ഒരു പ്രമുഖ സ്കൂളിന് സമീപമായിരുന്നു സംഭവം.
അപകടം നടന്ന സമയത്ത് നിരവധി വരുന്ന സ്കൂള്‍ ജീവനക്കാര്‍ ഹിമക്കരടിയെ ഭയപ്പെടുത്തി അകറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹിമക്കരടിയെ കണ്ട് ഭയന്ന അമ്മയും മകനും സ്കൂളിലേക്ക് തിരികെ കയറാനുള്ള ശ്രമങ്ങളും ഫലം ചെയ്തില്ല. പ്രിന്‍സിപ്പളായ ഡോണ്‍ ഹെന്ഡ്രിക്സണ് സ്കൂളിന്റെ പ്രവേശന കവാടം പൂട്ടിയതോടെ രക്ഷിക്കാനായത് നിരവധി കണക്കിന് വരുന്ന ജീവനുകളാണ്. മകനും അമ്മയ്ക്കുമരികില് തുടര്‍ന്ന ഹിമക്കരടിയെ ഒടുവില്‍ വെടി വെച്ച് കൊല്ലുകയായിരുന്നു.
ദുരന്തത്തിന് പിന്നാലെ ബുധനാഴ്ച സ്കൂളിന് അവധിയും പ്രഖ്യാപിച്ചു. 2019-ല്‍ അലാസ്കയിലെ ഗവേഷകര്‍ നടത്തിയ യു.എസ് ജിയോളജിക്കല്‍ സര്‍വേയില്‍ കടല്‍ മഞ്ഞുപാളികളില്‍ മാറ്റം കണ്ടെത്തിയിരുന്നു. ഇതാകാം കര ഭാഗം ഹിമക്കരടികള്‍ കൂടുതലായും കൈയ്യേറാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.
കരടി വിഭാഗങ്ങളില്‍ ഭീമന്മാരാണ് ഹിമക്കരടികളെന്ന് യു.എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വ്വീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആണ് കരടികള്‍ക്ക് 270 മുതല്‍ 540 കിലോഗ്രാം വരെ ഭാരമുണ്ടാകും. പെണ് ഹിമക്കരടികള്‍ക്ക് 180 മുതല്‍ 320 കിലോഗ്രാം വരെ ഭാരമുണ്ടാകും. പത്തടി വരെ നീളം വെയ്ക്കുവാനും ഹിമക്കരടികള്‍ക്ക് സാധിക്കും. സീലുകളും മറ്റുമാണ് പ്രധാന ആഹാരം. 2008 ലെ എന്‍ഡേന്‍ജേര്‍ഡ് സ്പീഷിസ് ആക്ട് പ്രകാരം സംരക്ഷിത വിഭാഗമാണ് ഹിമക്കരടികള്‍. മറൈന്‍ മാമ്മല്‍ പ്രൊട്ടക്ഷന്‍ ആക്ടിലും ഉള്‍പ്പെട്ടിരിക്കുന്ന ഇവയെ മനുഷ്യരുടെ സ്വയരക്ഷയ്ക്ക് ഒഴികെ ദ്രോഹിക്കുന്നത് അവിടെ ക്രിമിനല്‍ കുറ്റമാണ്.
Content Highlights: mother and son killed by polar bear in alaska
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..