ഹരികേയിൽ ഇത്തവണ വിരുന്നെത്തിയത് 40,000 ഓളം ദേശാടനപ്പക്ഷികള്‍


മൂന്ന് ജില്ലകളിലായി 86 ചതുരശ്ര കിലോമീറ്റര്‍ പരന്നു കിടക്കുന്ന തണ്ണീര്‍ത്തടം വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടങ്ങളിലൊന്ന് കൂടിയാണ്

ഹരികേ തണ്ണീർത്തടം | Photo-twitter.com/Punjab_GSS

ഞ്ചാബിലെ ഹരികേ തണ്ണീര്‍ത്തടത്തില്‍ ഇക്കുറിയും ശീതകാലം ചെലവഴിക്കാനെത്തിയത് അരലക്ഷത്തോളം വരുന്ന ദേശാടനപ്പക്ഷികള്‍. 90 വിവിധ സ്പീഷിസിൽപെട്ട 90,000 ത്തിലധികം ദേശാടനപ്പക്ഷികള്‍ പ്രതിവർഷം ഇവിടെ വിരുന്നെത്തുന്നു. തരൺ താരൺ, ഫിറോസ്പുര്‍, കപുര്‍ത്തല എന്നീ മൂന്ന് ജില്ലകളിലായി 86 ചതുരശ്ര കിലോമീറ്റര്‍ പരന്നു കിടക്കുന്ന ഹരികേ വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടങ്ങളിലൊന്ന് കൂടിയാണ്.

സത്‌ലജ്‌, ബ്യാസ് നദികള്‍ ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ഈ തണ്ണീര്‍ത്തടത്തിന് 'ഹരി കേ പട്ടന്‍' എന്ന വിളിപ്പേരുമുണ്ട്. ശീതക്കാലത്ത് അപൂര്‍വ്വയിനം ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണിവിടം. മറ്റ് രാജ്യങ്ങളിലെ ജലാശയങ്ങള്‍ തണുത്തുറയുന്നതാണ് ദേശാടനം ചെയ്യാൻ പക്ഷികളെ പ്രേരിപ്പിക്കുന്നത്. ഇക്കുറി ഇതുവരെ 40,000 ദേശാടനപ്പക്ഷികളെത്തിയതായി പഞ്ചാബിലെ വന്യജീവി സംരക്ഷണ വിഭാഗം അധികൃതര്‍ പറയുന്നു. വരും ദിവസങ്ങളില്‍ എണ്ണം വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

സ്പൂണ്‍ബില്‍സ്, പെയിന്റ്ഡ് സ്റ്റോര്‍ക്ക്‌സ്, കൂട്ട്‌സ്, കോമണ്‍ പോച്ചാര്‍ഡ്, ബാര്‍ ഹെഡഡഡ് ഗീസ് തുടങ്ങിയ ദേശാടനപ്പക്ഷികള്‍ ഇതുവരെ എത്തിയതായി വൈല്‍ഡ്‌ലൈഫ് ഫണ്ട് ഫോര്‍ നേച്വര്‍ (WWF), ഇന്ത്യ വിഭാഗവും പ്രതികരിച്ചു.

ഇത്തവണ ദേശാടനപ്പക്ഷികളുടെ വരവ് സ്വല്‍പ്പം വൈകിയെങ്കിലും വരും ദിവസങ്ങളില്‍ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന് ഡബ്ല്യുഡബ്ല്യുഎഫ് (WWF)ഇന്ത്യ കോ-ഓര്‍ഡിനേറ്റര്‍ ഗീതാജ്ഞലി കാന്‍വാര്‍ കൂട്ടിച്ചേര്‍ത്തു.

ശീതകാലം ചിലവഴിക്കാന്‍ തണ്ണീര്‍ത്തടത്തിലെത്തുന്ന ദേശാടനപ്പക്ഷികള്‍ മാര്‍ച്ച് മാസം വരെ തുടരുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷം 74,869 ദേശാടനപ്പക്ഷികള്‍ വിരുന്നെത്തിയിരുന്നു. 2020-ല്‍ 91,025 എണ്ണവും എത്തി. ദേശാടനപ്പക്ഷികളുടെ പ്രധാന്യം പ്രദേശവാസികള്‍ക്ക് മനസിലാക്കി കൊടുക്കാനായി ബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ദേശാടനപ്പക്ഷികളെ വേട്ടയാടുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Content Highlights: more than 40,000 migratory birds reach harike wetland,punjab


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented