ഡല്‍ഹി വായുമലിനീകരണം; സ്ഥിതി മെച്ചപ്പെടുന്നു, കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍


ഡൽഹിയിൽ വായുമലിനീകരണം ചെറുക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റി സ്‌മോഗ് ഗൺ | Photo-AFP

ന്യൂഡൽഹി: തലസ്ഥാനത്തെ വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. പ്രൈമറി സ്കൂളുകൾ ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പത്രസമ്മേളനത്തിൽ അറിയിച്ചു.

അഞ്ചുവരെയുള്ള ക്ലാസുകളാണ് ഓൺലൈനായി നടന്നത്. അഞ്ചാംക്ലാസിന് മുകളിലുള്ള ക്ലാസുകളിലെ താത്കാലികമായി നിർത്തിവെച്ച കായികമത്സരങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങളും ബുധനാഴ്ച പുനരാരംഭിക്കും. സർക്കാർ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാരുടെ വർക്ക് ഫ്രം ഹോമും നിർത്തലാക്കി. ഓഫിസുകൾ പൂർണതോതിൽ പ്രവർത്തിക്കും.മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ട്രക്കുകൾ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കാതെ ദേശീയപാതകളിൽവെച്ചുതന്നെ വഴിതിരിച്ചുവിടുന്നത് അവസാനിപ്പിച്ചു. ട്രക്കുകൾ ഡൽഹിയിലേക്ക് കടത്തിവിടും.

ദേശീയപാതകൾ, മേൽപ്പാലങ്ങൾ, പൈപ്പ് ലൈൻ, വൈദ്യുതിയുമായി ബന്ധപ്പെട്ട നിർമാണങ്ങൾ എന്നിവയുടെ വിലക്ക് നീക്കി. എന്നാൽ സ്വകാര്യ കമ്പനികൾക്ക് നിർമാണത്തിനും പൊളിക്കലിനുമുള്ള നിരോധനം തുടരും.

ബി.എസ്. -നാല് വിഭാഗത്തിൽ ഉൾപ്പെടാത്ത ചെറിയ ഡീസൽ മോട്ടോർ വാഹനങ്ങളുടെയും ബിഎസ്.-മൂന്ന് പെട്രോൾ വാഹനങ്ങളുടെയും വിലക്കും തുടരും. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനായി 'പര്യവരൺ ബസ് സർവീസ്' സർക്കാർ ആരംഭിക്കും. ഇതിന്റെ ഭാഗമായി 500 സി.എൻ.ജി. ബസുകൾ അധികമായി നിരത്തിലിറക്കും. തലസ്ഥാനത്തെ ചന്തകളുടെയും ഓഫീസുകളുടെയും പ്രവർത്തനസമയവും സമയക്രമവും പരിഗണിച്ച് നിർദിഷ്ട ആക്‌ഷൻ പ്ലാൻ തയ്യാറാക്കും. ഇതിന് റവന്യൂ കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

രാത്രികാലങ്ങളിലും മറ്റും കാവൽ നിൽക്കുന്ന സുരക്ഷാ ജീവനക്കാർ കൽക്കരി, വിറക് എന്നിവ കത്തിക്കുന്നത് തടയാൻ അവർക്ക് ഇലക്ട്രിക് ഹീറ്റർ നൽകാൻ റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്കും നിർദേശമുണ്ട്.

തലസ്ഥാനത്തെ വ്യവസായ മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി പതിമൂന്ന് സംഘങ്ങളെയാണ് വിന്യസിച്ചത്. മലിനീകരണം കൂടുതലുള്ള ഹോട്ട്‌സ്പോട്ടുകളിൽ അന്തരീക്ഷ മലിനീകരണം തടയാൻ പ്രത്യേക ദൗത്യസേനയും പ്രവർത്തിക്കും.

Content Highlights: more restrictions to be removed as air quality improves in delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented