പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: എടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ കാലവർഷം ഇത്തവണ മേയ് 27-ന് എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്.
ജൂൺ ഒന്നിനാണ് സാധാരണമായി കാലവർഷം കേരളത്തിലെത്തുന്നത്. അന്തമാനിൽ ഇത്തവണ ഒരാഴ്ച നേരത്തേ കാലവർഷം എത്തുമെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. കേരളത്തിൽ കാലവർഷത്തിന്റെ നേരത്തേയുള്ള വരവിന് സാഹചര്യങ്ങൾ അനുകൂലമായതിനാൽ ഇത്തവണ അതുസംബന്ധിച്ച പ്രവചനവും നേരത്തേയാക്കി.
ഭൂമധ്യരേഖ കടന്നുള്ള കാറ്റിന്റെ വരവിന് ശക്തികൂടിയതിനാൽ കേരളത്തിൽ ഇപ്പോൾ പലയിടത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. അടുത്ത നാലുദിവസവും മഴ തുടരും. കനത്തമഴ പ്രതീക്ഷിക്കുന്ന ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.
മഞ്ഞജാഗ്രത:
ശനിയാഴ്ച ഒമ്പതുജില്ലകളിൽ -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം.
ഞായറാഴ്ച 10 ജില്ലകളിൽ -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്.
കടൽ പ്രക്ഷുബ്ധമായതിനാൽ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
Content Highlights: Monsoon onset over Kerala likely on May 27, says IMD


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..