തീരമേഖലയിൽ കടൽജീവികൾ; സംരക്ഷണത്തിന് മൊബൈല്‍ ആപ്പ് വരുന്നു


അനിൽ മുകുന്നേരി

തിമിംഗിലം, തിമിംഗിലസ്രാവുകൾ, ഡോൾഫിൻ, കടലാമകൾ തുടങ്ങിയ ജീവികളെ പരിക്കേറ്റനിലയിൽ തീരമേഖലയിൽ കാണുന്നത് നിത്യ സംഭവമായി കഴിഞ്ഞു

മുംബൈ തീരത്തടിഞ്ഞ തിമിംഗലസ്രാവ്, പ്രതീകാത്മക ചിത്രം | Photo-PTI

കൊല്ലം: ഇന്ത്യൻ തീരങ്ങളിലെ കടൽജീവികളുടെ സുരക്ഷയ്ക്കായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും (ഡബ്ല്യു.ടി.ഐ.) വനംവകുപ്പും കൈകോർക്കുന്നു. സോഫ്റ്റ്‌വേർ നിർമാണക്കമ്പനിയായ ഒറാക്കിളിന്റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്.

തിമിംഗിലം, തിമിംഗിലസ്രാവുകൾ, ഡോൾഫിൻ, കടലാമകൾ തുടങ്ങിയ ജീവികളെ പരിക്കേറ്റനിലയിൽ തീരമേഖലയിൽ കാണുന്നുണ്ട്. ഇവയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ‘വെയിൽ ഷാർക്ക് റെസ്ക്യൂ ആപ്ലിക്കേഷൻ’ തയ്യാറാക്കിയിട്ടുണ്ട്. പരിക്കേറ്റ ജീവികളെ രക്ഷപ്പെടുത്തുന്നത് മിക്കപ്പോഴും മത്സ്യത്തൊഴിലാളികളാണ്. ഇവർക്ക് എളുപ്പത്തിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതും ഓഫ്‌ലൈനിലും ഉപയോഗിക്കാവുന്നതുമാണ് ഈ ആപ്ലിക്കേഷൻ.രക്ഷപ്പെടുത്തുന്ന ജീവികളുടെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ അപ്‌ലോഡ് ചെയ്യാം. തിമിംഗിലങ്ങളെയോ കടലാമകളെയോ കണ്ടാൽ ഇവയുടെ വിവരങ്ങളും ചേർക്കാം. കടൽജീവികളുടെ നീളം, രക്ഷപ്പെടുത്തിയ സ്ഥലം, ആരോഗ്യം, മുറിവുകൾ തുടങ്ങിയ വിവരങ്ങൾ ക്രോഡീകരിക്കുന്നത് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ്. വിവരശേഖരം വനംവകുപ്പിന് പിന്നീട് കൈമാറും.

കേരളതീരത്ത് കാണുന്നതും കരയ്ക്കടിയുന്നതുമായ വലിയ കടൽജീവികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ എളുപ്പത്തിൽ ശേഖരിക്കാനും ഏതു പ്രദേശത്താണ് അപകടങ്ങളേറെയുണ്ടാകുന്നതെന്ന് കണ്ടെത്താനുമാകും. അപകടസ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ ബോധവത്കരണ പരിപാടികൾ നടത്താൻ ആലോചിക്കുന്നതായി ഡബ്ല്യു.ടി.ഐ. മറൈൻ സയന്റിസ്റ്റ് സാജൻ ജോൺ അറിയിച്ചു.

വലയിൽ കുടുങ്ങുന്ന തിമിംഗിലസ്രാവിനെ വലമുറിച്ച് രക്ഷപ്പെടുത്തുമ്പോൾ, മത്സ്യത്തൊഴിലാളികൾക്ക് ദൃശ്യങ്ങൾ റെക്കോഡ് ചെയ്യാനും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം. വല നശിക്കുന്നതുമൂലം അവർക്കുണ്ടാകുന്ന നഷ്ടം നികത്താനും ലക്ഷ്യമിടുന്നുണ്ട്.

സൂക്ഷ്മമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചും കപ്പലുകളും ബോട്ടുകളും മറ്റും തട്ടിയും മത്സ്യബന്ധനവലകളിൽ കുടുങ്ങിയുമാണ് കടൽജീവികൾക്ക് പരിക്കേൽക്കുന്നത്. വന്യജീവിസംരക്ഷണനിയമപ്രകാരം പ്രത്യേക പരിരക്ഷയർഹിക്കുന്ന ജീവികൾ നാവികാഭ്യാസങ്ങൾ, മലിനീകരണം, കടലിലെ എണ്ണപര്യവേഷണം എന്നിവയാലും ചത്തടിയുന്നുണ്ട്. അപകടംപറ്റി കരയ്ക്കടിയുന്ന കടൽജീവികൾക്കുവേണ്ട ശുശ്രൂഷയെക്കുറിച്ച് വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയും മൃഗസംരക്ഷണവകുപ്പും വനംവകുപ്പും മൃഗഡോക്ടർമാർക്ക് പരിശീലനം നൽകിയിരുന്നു.

Content Highlights: mobile app for the protection of ocean creatures


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented