കെ റെയിൽ പദ്ധതി പോകുന്ന വഴിയുടെ സ്കെച്ച് | അഭ്ദുറഹിമാൻ
കോഴിക്കോട് : സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയെന്ന് റെയില്‍ വേ ചുമതല നിര്‍വ്വഹിക്കുന്ന സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹിമാന്‍. സ്വാഭാവിക നീരൊഴുക്കിന് തടസ്സംവരാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും വലിയ മല വരുന്ന സ്ഥലങ്ങളില്‍ മലയിടിക്കാതെ തുരങ്കപാതയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി പ്രതിനിധി എം. സുധീന്ദ്രകുമാറിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"സംസ്ഥാനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തികച്ചും പരിസ്ഥിതിസൗഹാര്‍ദമായ പദ്ധതിയാണിത്. എവിടെയും സ്വാഭാവിക നീരൊഴുക്കിന് തടസ്സംവരാതെയാണ് പദ്ധതി നടപ്പാക്കുക. വലിയ മല വരുന്ന സ്ഥലങ്ങളില്‍ മലയിടിക്കാതെ തുരങ്കപാതയാണ് ഉദ്ദേശിക്കുന്നത്" , അദ്ദേഹം പറഞ്ഞു.
കെ-റെയില്‍ യാഥാര്‍ഥ്യമായാല്‍ തീവണ്ടിയില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടും. റോഡു യാത്രയ്ക്കുപകരം തീവണ്ടിമാര്‍ഗം സഞ്ചരിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറയും. സില്‍വര്‍ലൈന്‍ പദ്ധതി അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഒട്ടുമുണ്ടാക്കില്ല. കൂടുതല്‍ പാടങ്ങളുള്ള സ്ഥലത്തുകൂടി പാത കടന്നുപോകുമ്പോള്‍ അവിടെ ആകാശപാതയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
"90,000-ത്തോളം യാത്രക്കാരെയാണ് ദിനംപ്രതി പ്രതീക്ഷിക്കുന്നത്. റോഡു യാത്രയ്ക്കുപകരം ഇവര്‍ തീവണ്ടിമാര്‍ഗം സഞ്ചരിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അത്രയും കുറയും. കാലാവസ്ഥാ വ്യതിയാനത്തിന് അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിനുള്ള പങ്ക് വലുതാണ്.
ഏതൊരു പദ്ധതിയും തുടക്കത്തില്‍ ലാഭകരമാവില്ല. മെട്രോ റെയിലിന്റെ അവസ്ഥയും ഇങ്ങനെയായിരുന്നില്ലേ. ഘട്ടംഘട്ടമായി മാത്രമേ ലാഭം പ്രതീക്ഷിക്കേണ്ടതുള്ളൂ. 10, 15 തീവണ്ടികളെങ്കിലും പാതയിലൂടെ ഓടിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഒരു തീവണ്ടിയും നഷ്ടത്തില്‍ ഓടുന്നില്ല. ഒരുവര്‍ഷംകൊണ്ട് പാത ലാഭത്തിലാവുമെന്നാണ് പ്രതീക്ഷ", അബ്ദുറഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
content highlights: Minister V Abdurahiman speaks about Silver line project and it's ecological benefits
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..