മിയാവാക്കി വനമൊരുക്കി മന്ത്രി എം.വി ഗോവിന്ദന്‍


1 min read
Read later
Print
Share

തിരുവനന്തപുരത്തെ വസതിയായ 'നെസ്റ്റി'ലാണ് വനം വളരുന്നത്.

വീട്ടുവളപ്പിലെ മിയാവാക്കി വനത്തിൽ വളരുന്ന വൃക്ഷത്തൈകൾക്കിടയിൽ മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ഔദ്യോഗികവസതിയുടെ വളപ്പില്‍ വെറുതേകിടന്ന മൂന്നര സെന്റില്‍ 300 മരങ്ങളുമായി മിയാവാക്കി വനമൊരുക്കി മന്ത്രി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരത്തെ വസതിയായ 'നെസ്റ്റി'ലാണ് വനം വളരുന്നത്. മിയാവാക്കി വനമുണ്ടാക്കണമെന്ന ചലഞ്ച് ഏറ്റെടുക്കാന്‍ ഏതൊക്കെ തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ടുവരുമെന്ന കാത്തിരിപ്പിലാണ് മന്ത്രി.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷവേളയില്‍ തദ്ദേശവകുപ്പിന്റെ ഉത്തരവില്‍ എല്ലാ തദ്ദേശസ്ഥാപനപ്രദേശത്തും മിയാവാക്കി മാതൃകയില്‍ 'ജനവനം' എന്നപേരില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കണമെന്നുപറഞ്ഞിരുന്നു. മിക്കവരും വനമുണ്ടാക്കാന്‍ മെനക്കെട്ടില്ല. എന്നാല്‍, മന്ത്രി വെറുതേയിരുന്നില്ല.

നെസ്റ്റിന്റെ പിറകില്‍ വെറുതേകിടക്കുന്ന മൂന്നരസെന്റില്‍ മിയാവാക്കി മാതൃകയില്‍ വനം നിര്‍മിക്കാന്‍ തുടങ്ങി. ജനവനം നാലുമാസമായപ്പോഴാണ് വളരുന്ന വൃക്ഷത്തൈകള്‍ക്കിടയില്‍നിന്ന്‌ മന്ത്രി, ഈ ചലഞ്ച് ഏറ്റെടുക്കാന്‍ ആരൊക്കെ മുന്നോട്ടുവരുമെന്ന് ചോദിക്കുന്നത്.

മന്ത്രിപ്പണിയുടെ തിരക്കിനിടയിലും മന്ത്രിക്ക് വനമുണ്ടാക്കാമെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അതിന് ബുദ്ധിമുട്ടൊന്നുമില്ലെന്നാണ് മന്ത്രി സാമൂഹികമാധ്യമത്തിലൂടെ പറയുന്നത്. അശോകം, പ്ലാവ്, മാവ്, വെള്ളപൈന്‍, വയണ, നാരകം, ശീമനെല്ലി, ഈട്ടി, പനീര്‍ചാമ്പ, മന്ദാരം, കുടമ്പുളി, നെല്ലി തുടങ്ങി നാല്‍പ്പത്തിയഞ്ചിനം വൃക്ഷങ്ങള്‍ ഇവിടെയുണ്ട്.

Content Highlights: minister mv Govindan builds Miyawaki forest

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
white tiger

1 min

മൈത്രി ബാഗ് മൃഗശാലയിലെ വെള്ളകടുവയ്ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ പിറന്നു

Jun 11, 2023


Amazon Rainforest

1 min

ലുലയും സുല്ലിട്ടു, ആമസോണ്‍ മഴക്കാടുകളുടെ നശീകരണ തോതില്‍ വീണ്ടും കുതിപ്പ് 

Apr 10, 2023


An An-Giant Panda

1 min

ലോകത്തിലെ ഏറ്റവും പ്രായംചെന്ന ഭീമന്‍ പാണ്ട ഓര്‍മയായി

Jul 23, 2022


Most Commented