ദേശാടനപ്പക്ഷികളുടെ പറുദീസ; പതിവ് തെറ്റിക്കാതെ കരിങ്ങാലിപ്പാടത്ത് വിരുന്നുകാരെത്തി


കെ.സി. ഗിരീഷ്‌കുമാര്‍

കണക്കെടുപ്പിനുശേഷംനടന്ന പഠനങ്ങളില്‍ അപൂര്‍വ ദേശാടകനായ നീലകണ്ഠപ്പക്ഷിയെയും മണല്‍ക്കുരുവി, കരണ്ടിക്കൊക്കന്‍ എന്നിവയെയും ഇവിടെ കണ്ടെത്തിയിരുന്നു.

കരിങ്ങാലിപ്പാടത്ത് എത്തിയ പൊൻമണൽക്കോഴികൾ | Photo-Mathrubhumi

പന്തളം:കൊയ്ത്തിന് പാടം ഒരുക്കിത്തുടങ്ങിയപ്പോള്‍ത്തന്നെ കരിങ്ങാലിപ്പാടത്തെ തേടി ദീര്‍ഘദൂര ദേശാടകരുള്‍പ്പെടെയുള്ള പക്ഷികള്‍ എത്തിത്തുടങ്ങി. ഡിസംബര്‍ ആദ്യവാരം മുതല്‍ എത്തിയവയുള്‍പ്പെടെ 16 ഇനങ്ങളിലുള്ള പക്ഷികളെ കണ്ടതായി പത്തനംതിട്ട ബേഡേഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ഹരി മാവേലിക്കര പറഞ്ഞു. ദേശങ്ങള്‍ താണ്ടി പര്‍വതങ്ങളും സമുദ്രവും കടന്ന് പറന്നെത്തുന്ന ദേശാടകരുള്‍പ്പെടെയുള്ള പക്ഷികളാണ് ജനുവരി അവസാനംവരെ കരിങ്ങാലിപ്പാടത്ത് ഉണ്ടാവുക.

ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നീര്‍ത്തടമായ കരിങ്ങാലി പുഞ്ചയാണ് ദേശാടനപ്പക്ഷികളുടെ പറുദീസ. ഇവിടം പക്ഷിനിരീക്ഷകരുടെയും ഒരു ഇഷ്ടസങ്കേതമാണ്. അപൂര്‍വങ്ങളായ പല ദേശാടനപ്പക്ഷികളും എത്തുന്നത് കരിങ്ങാലി പുഞ്ചയിലാണ്. കണക്കെടുപ്പിനുശേഷംനടന്ന പഠനങ്ങളില്‍ അപൂര്‍വ ദേശാടകനായ നീലകണ്ഠപ്പക്ഷിയെയും മണല്‍ക്കുരുവി, കരണ്ടിക്കൊക്കന്‍ എന്നിവയെയും ഇവിടെ കണ്ടെത്തിയിരുന്നു. 2015-ലാണ് മുമ്പ് നീലകണ്ഠപ്പക്ഷിയെ ഇവിടെ കണ്ടത്.

2019 ഡിസംബറില്‍ എത്തിയിരുന്ന കുറിത്തലയന്‍ വാത്ത് കേരളത്തിലെ പക്ഷി നിരീക്ഷകരുടെ ശ്രദ്ധ ഇവിടേക്ക് തിരിച്ചിരുന്നു.

33 ഇനത്തില്‍പ്പെട്ട പക്ഷികളെയാണ് കഴിഞ്ഞവര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നീര്‍ത്തടങ്ങളില്‍ പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പക്ഷിജാതികളുടെ എണ്ണത്തില്‍ കുറവ് കണ്ടിരുന്നില്ല. എന്നാല്‍ നീര്‍ത്തടങ്ങളുടെ പാരിസ്ഥിതികാരോഗ്യം തകരാറിലാണെന്ന് പക്ഷിനിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

തേടിയെത്തുന്ന പാടം

കരിങ്ങാലി പുഞ്ച ദേശാടനപ്പക്ഷികള്‍ തേടിയെത്തുന്ന പാടമാണെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാടവും ചാലുകളും തോടുകളും തീരത്ത് വസിക്കാനായുള്ള പൊന്തക്കാടുകളും ആവശ്യത്തിനുള്ള ഭക്ഷണവുമെല്ലാം പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

ഈവര്‍ഷം ഇതുവരെ ഇവിടെ കണ്ടെത്തിയവയില്‍ പൊന്മണല്‍ക്കോഴി, ബഹുവര്‍ണ മണലൂതി, പച്ചക്കാലി, പവിഴക്കാലി, പുള്ളിക്കാടക്കൊക്ക്, കരിമ്പന്‍ കാടക്കൊക്ക്, കുരുവി മണലൂതി, ടെമ്മിങ്കി മണലൂതി, ചതുപ്പന്‍ ആറ്റുമണല്‍ക്കോഴി, കരിതപ്പി, കരി ആള, മഞ്ഞ വാലുകുലുക്കി, വഴികുലുക്കി, വലിയ വേലിത്തത്ത, റോസി മൈന എന്നിവയുള്‍പ്പെടും. ഇനിയും കുറച്ച് ഇനങ്ങള്‍കൂടി എത്താനുണ്ട്.

കണക്കെടുപ്പ് ഈമാസം അവസാനം

ജില്ലയിലെ നീര്‍പ്പക്ഷികളുടെ കണക്കെടുപ്പ് ഈ മാസം അവസാനം തുടങ്ങും. ജില്ലയിലെ പ്രധാന നീര്‍ത്തടങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ആറായിരം കിലോമീറ്ററിലധികം ദൂരം പറന്നെത്തുന്ന ദീര്‍ഘദൂര ദേശാടകരായ 14 ഇനം പക്ഷികളും ലഘുദേശാടകരായ മൂന്ന് ഇനവും ഉള്‍പ്പെടെ 24 ഇനം ദേശാടകരെയാണ് കഴിഞ്ഞതവവണ കണക്കെടുപ്പില്‍ കണ്ടെത്താനായത്.

താലിപ്പരുന്ത്, പുള്ളി ചോരക്കാലി, വരി എരണ്ട, ചതുപ്പന്‍, പൊന്‍മണല്‍ക്കോഴി, പച്ചക്കാലി, ആറ്റുമണല്‍ക്കോഴി, കുരുവി മണലൂതി, ടെമ്മിങ്കി മണലൂതി, പുള്ളി കാടക്കൊക്ക്, കരിമ്പന്‍ കാടക്കൊക്ക്, ബഹുവര്‍ണ മണലൂതി, കരിതപ്പി, കരി ആള എന്നീ ദീര്‍ഘദൂര ദേശാടകരെയും പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നം, പവിഴക്കാലി, ചായമുണ്ടി എന്നീ ലഘുദേശാടകരെയും കണ്ടെത്തിയിരുന്നു.

Content Highlights: migratory birds reach karingalipadam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented