കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിൽ കണ്ടെത്തിയ പച്ചക്കാലി കൂട്ടം. പക്ഷിനിരീക്ഷകനായ കെ. നിദുൻ പകർത്തിയ ചിത്രം
കടലുണ്ടി: കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിൽ കടൽകാക്കകളും കടലാളകളും കുറയുന്നു. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും കോഴിക്കോട് ബേഡേഴ്സും ചേർന്ന് ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ഇവിടെ നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. അഴിമുഖത്തെ സ്വാഭാവിക മണൽത്തിട്ടകളുടെ അഭാവവും മത്സ്യബന്ധനബോട്ടുകളുടെ സാന്നിധ്യവും ദേശാടനപ്പക്ഷികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് സർവേ സംഘം വിലയിരുത്തി. 36 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ എട്ടിനം ദേശാടനപ്പക്ഷികളാണ്.
പച്ചക്കാലി (കോമൺ ഗ്രീൻ ഷാങ്ക്), ചോരക്കാലി(കോമൺ റെഡ് ഷാങ്ക്), വരവാലൻ ഗോഡ് വിറ്റ് (ബാർ ടെയിൽഡ് ഗോഡ്വിറ്റ്), പൊൻ മണൽക്കോഴി(പസഫിക് ഗോൾഡൻ പ്ലവർ), ചാര മണൽക്കോഴി (ബ്ലാക്ക് ബെല്ലീഡ് പ്ലവർ), വാൾ കൊക്കൻ (യൂറേഷ്യൻ കർല്യൂ) എന്നിവയാണ് കണ്ടെത്തിയ പ്രധാന ദേശാടനയിനങ്ങൾ.
ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമേണ കുറയുകയാണ്. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തണമെന്ന് സംഘം ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരും 15-ഓളം പക്ഷിനിരീക്ഷകരും കണക്കെടുപ്പിൽ പങ്കെടുത്തു.
കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി റിസർവ് ചെയർമാർ പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. പക്ഷിനിരീക്ഷകരായ വി.കെ. മുഹമ്മദ് ഹിറാഷ്, യദു പ്രസാദ്, പി.കെ. സുജീഷ് എന്നിവർ നേതൃത്വം നൽകി.
Content Highlights: migratory birds coming to kadalundi seems low
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..