ഒറ്റനോട്ടത്തില്‍ ഒരു ഭീകരജീവി; ഉറുമ്പിന്റെ 'മുഖ'ചിത്രത്തിന് അഭിനന്ദനപ്രവാഹം


ഉറുമ്പിന്റെ മുഖചിത്രം | Photo- Nikon Small World/Eugenijus Kavaliauskas

റ്റനോട്ടത്തില്‍ ഉഗ്രരൂപിയായ ഏതോ ജീവി. യഥാര്‍ത്ഥത്തില്‍ ഒരു ഉറുമ്പിന്റെ മുഖമാണിത്. നിക്കോണിന്റെ നേതൃത്വത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മൈക്രോസ്‌കോപിക് ഫോട്ടോഗ്രാഫി എന്ന വിഭാഗത്തിലാണ് ലിത്താന്വിയന്‍ ഫോട്ടോഗ്രഫറായ യൂജെനീജസ് കവാലിയസ്‌കാകസ് (Eugenijus Kavaliauskas) ഉറുമ്പിന്റെ മൈക്രോസ്‌കോപിക് ചിത്രം സമര്‍പ്പിച്ചത്. വേറിട്ട രീതിയിലുള്ള ഉറുമ്പിന്റെ ചിത്രങ്ങള്‍ക്ക് പിന്നീടങ്ങോട്ട് അഭിനന്ദന പ്രവാഹമായിരുന്നു.

സ്‌മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രാഫി മത്സരത്തില്‍ 57 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതിലൊന്നാണിത്. 72 രാജ്യങ്ങളില്‍ നിന്നും 1,300 ചിത്രങ്ങളാണ് നിക്കോണിന് ലഭിച്ചത്. തുടര്‍ച്ചയായ 48-ാം വര്‍ഷമാണ് 'സ്‌മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രാഫി കോംപറ്റീഷന്‍' നിക്കോണ്‍ സംഘടിപ്പിക്കുന്നത്.



സാമൂഹ്യമാധ്യമങ്ങളിലടക്കം വന്‍സ്വീകാര്യത ലഭിച്ച ചിത്രങ്ങള്‍ക്ക് പക്ഷേ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ല. സ്വീഡിഷ് ഫോട്ടോഗ്രഫര്‍മാരായ ഗ്രിഗോറി ടിമിന്‍, മിച്ചല്‍ മിലിന്‍കോവിച്ച് (Grigorii Timin, Michel Milinkovitch) എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മഡ്ഗാസ്‌കര്‍ ജയന്‍റ് ജേ ഗെക്കോയുടെ ചിത്രത്തിനായിരുന്നു അവാര്‍ഡ്.

Content Highlights: microscopic face of ant; nikon small world photomicrography award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented