സൂക്ഷ്മജീവികളുടെ വര്‍ണലോകം ക്യാമറയില്‍ പകര്‍ത്തി ജിജു അഥീന


ജി.ജ്യോതിലാൽ

ഒരു ഫോട്ടോ വിജയകരമായി എടുക്കാൻ മണിക്കൂറുകൾ ചെലവഴിക്കേണ്ടിവരും. ഫോക്കസ് സ്റ്റാക്കിങ് എന്ന സൂത്രമുപയോഗിച്ചാണ് എടുക്കുന്നത്.

മൈക്രോ ഫോട്ടോഗ്രഫിയിലൂടെ ജിജു എടുത്ത ചിത്രങ്ങൾ

കൊല്ലം: ഒറ്റനോട്ടത്തിൽ ഏതോ അന്യഗ്രഹജീവിയാണെന്നു തോന്നിയേക്കാം. അല്ലെങ്കിൽ സയൻസ് ഫിക്‌ഷനിൽ നിന്ന്‌ ഇറങ്ങിവന്ന കഥാപാത്രമാണെന്നു തോന്നിയയേക്കാം. എന്നാലിത് സൂക്ഷ്മജീവികളുടെ വർണലോകത്തേക്ക് ക്യാമറ തിരിച്ചപ്പോൾ കിട്ടിയ അപൂർവചിത്രങ്ങളാണ്. ജിജു അഥീന എന്ന ഫോട്ടോഗ്രാഫറാണ് മാക്രോ ഫോട്ടോഗ്രഫിയും കഴിഞ്ഞ് മൈക്രോ ഫോട്ടോഗ്രഫിയിലൂടെ നിശാശലഭം, ഈച്ച, എട്ടുകാലി, ചീവീട്, പാറ്റ തുടങ്ങിയ ജീവികളുടെ സൂഷ്മാംശങ്ങൾ പകർത്തി നൂറുകണക്കിന് ഫോട്ടോകളുടെ ശേഖരമുണ്ടാക്കിയിരിക്കുന്നത്. ശാസ്ത്രലേഖനങ്ങൾക്കൊപ്പം ഉപയോഗിക്കാൻ ഈ ചിത്രങ്ങൾ പലരും ഉപയോഗിക്കുന്നുണ്ട്.

ജിജു അഥീന

തൃശ്ശൂർ പൂങ്കുന്നം അരോക്കാരൻ വീട്ടിൽ ജിജു ദുബായിൽ പരസ്യരംഗത്താണ് ജോലിചെയ്യുന്നത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയായിരുന്നു ഹോബി. അതിൽത്തന്നെ മാക്രോ ഫോട്ടോഗ്രഫിയിൽ മികച്ച ചിത്രങ്ങളെടുത്ത് ശ്രദ്ധ നേടിയശേഷമാണ് മൈക്രോ ഫോട്ടോഗ്രഫിയിലേക്ക് മാറുന്നത്. വളരെ ശ്രദ്ധാപൂർവം മാത്രം ഇറങ്ങാവുന്ന ഒരു മേഖലയാണിത്. ഒരു ഫോട്ടോ വിജയകരമായി എടുക്കാൻ മണിക്കൂറുകൾ ചെലവഴിക്കേണ്ടിവരും. ഫോക്കസ് സ്റ്റാക്കിങ് എന്ന സൂത്രമുപയോഗിച്ചാണ് എടുക്കുന്നത്. ഓരോ ഭാഗവും ഫോക്കസ് ചെയ്ത്, മില്ലിമീറ്റർവീതം മാറ്റി മാറ്റി ഫോക്കസ് ചെയ്ത് ഇവയെല്ലാം ഒന്നിപ്പിച്ചാണ് ഒരു ചിത്രമാക്കുന്നത്.



ജിജു പകര്‍ത്തിയ മറ്റൊരു ചിത്രം

100 മുതൽ 200 വരെയൊക്കെ ചിത്രമെടുത്ത് ഹെലിക്കോൺ ഫോക്കസ് പോലുള്ള സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഒന്നിപ്പിക്കുന്നത്. ക്യാമറ ക്ളിക് ചെയ്യാൻ പറ്റില്ല. ഓട്ടോ സെറ്റിങ്ങോ ട്രിഗർ ഉപയോഗിച്ചോ ദൂരെനിന്ന്‌ ക്ളിക് ചെയ്യും. സബ്ജക്ടിലെ മൈക്രോ ഫൈബർ കണ്ടന്റ് നീക്കംചെയ്യണം. കാറ്റ് പാടില്ല. പ്രകാശവിന്യാസവും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നിഴൽ വീഴാൻ പാടില്ല. ടണൽ ഡിഫ്യൂസറാണ് ഇതിനുപയോഗിക്കുന്നത്. ലൈറ്റ് എല്ലായിടത്തും ഒരുപോലെ എത്തിക്കാൻ അത് സഹായിക്കും.

ഡി.എസ്.എൽ.ആർ. ക്യാമറയിൽ മൈക്രോസ്കോപ് ലെൻസ് ഘടിപ്പിച്ചാണ് ഫോട്ടോ ഷൂട്ട്. ചത്തയുടനെയുള്ള ജീവികളെയാണ് എടുക്കുന്നത്. സ്വാഭാവികനിറം മാറുംമുമ്പ് പകർത്തണം. ഒബ്ജക്ട് നേരേ നിർത്താനുള്ള പാട്, വെളിച്ചവിന്യാസം, 2.5 സെന്റിമീറ്റർ അകലത്തിലാണ് ഫോട്ടോയെടുക്കുന്നത് എന്നതിനാൽ ഫോക്കസ് ചെയ്യാനുള്ള പാട്, വിജയസാധ്യതക്കുറവ്... മൊത്തത്തിൽ ഒരു പരീക്ഷണശാലയിലെന്നപോലെ തന്നെയാണ് മൈക്രോസ്കോപ് ഫോട്ടോഗ്രഫിയും.

"ഒരുപാട് വൈതരണികളുണ്ടെങ്കിലും ഫോട്ടോ പൂർത്തിയായിക്കാണുമ്പോഴുള്ള ത്രില്ലാണ് ഇതിനു പിന്നാലെയുള്ള സഞ്ചാരത്തിന്റെ പ്രേരണ. ചിത്രങ്ങൾ ശാസ്ത്ര ക്ളാസെടുക്കുന്നവർ അവതരിപ്പിക്കുമ്പോഴും ലേഖനത്തോടൊപ്പം കൊടുക്കുമ്പോഴും പഠിതാക്കൾക്ക് ഉപകാരപ്പെട്ടല്ലോ എന്ന ചിന്തയും", ജിജു പറയുന്നു.

Content Highlights: microphotography images took by jiju adheena


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented