മെഡിറ്ററേനിയൻ സമുദ്ര പ്രദേശം | Photo-AP
കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയന്‍ സമുദ്രത്തിലെ സമുദ്ര നിരപ്പുയരാന്‍ കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. അഡ്വാന്‍സിങ് എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ അഡ്രിയാറ്റിക്, എജിയന്‍, ലെവന്റൈന്‍ തുടങ്ങിയ സമുദ്രങ്ങളിലെ സമുദ്ര നിരപ്പുയര്ന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. 2000 മുതലാണ് ഇത്തരം മാറ്റങ്ങള്‍ മെഡിറ്ററേനിയന്‍ സമുദ്രങ്ങളില്‍ പ്രകടമാകാന്‍ തുടങ്ങിയത്. അതായത് 20 വര്‍ഷത്തിനിടെ എട്ടു സെന്റിമീറ്ററിന്റെ വര്‍ധനവ്. കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കൂടുതല്‍ വിധേയമാകാന്‍ സാധ്യതയുള്ള മേഖല കൂടിയാണ് മെഡിറ്ററേനിയന്‍ സമുദ്രപ്രദേശം.
മഞ്ഞുരുകലുമായി ബന്ധപ്പെട്ടുള്ള ഉപഗ്രഹ ചിത്രങ്ങള്‍, ടൈഡ് ഗ്വേജ് (tide gauges) തുടങ്ങിയവയുടെ സഹായത്താലാണ് 1960 മുതല്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലുണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്തിയത്. 1989 മുതല്‍ കരയിലെ മഞ്ഞുരുകല്‍ പോലെയുള്ള സംഭവങ്ങള്‍ സമുദ്രനിരപ്പ് ഉയരുന്നതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ മേഖലയിലെ 86 ശതമാനവും വരുന്ന ലോക പൈതൃക പട്ടികയിലിടം നേടിയ പ്രദേശങ്ങളും പ്രളയം, മണ്ണൊലിപ്പ് പോലെയുള്ള ഭീഷണികളും നേരിടുന്നുണ്ട്.
ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ ആഗോള സമുദ്ര നിരപ്പിലേക്ക് വന്‍തോതില്‍ സംഭാവന നല്‍കുന്നതായി കഴിഞ്ഞ വര്‍ഷമാദ്യം നേച്വര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയന്‍ സമുദ്രതീരമേഖലയെ ആകെ ഭീഷണിയുടെ മുള് മുനയിലാണ് നിര്‍ത്തിയിരിക്കുന്നത്.
Content Highlights: Mediterranean sea threatened by sea level rise
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..