ഛഠ് പൂജ: യമുനാനദിയിലെ മാലിന്യപ്പത നീക്കം ചെയ്യുന്നു


യമുനാ നദിയിലെ മാലിന്യപ്പത | Photo-PTI

ന്യൂഡൽഹി: ഛഠ് പൂജയ്ക്ക് മുന്നോടിയായി യമുനാ നദിയിലെ മാലിന്യപ്പത നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ജീവനക്കാർ യമുനയിലെ യന്ത്രവത്കൃത വ്യത്തിയാക്കലിന് നേതൃത്വം നല്‍കിയിരുന്നു. യമുനയിലെത്തുന്ന ഭക്തർക്ക് തടസ്സമുണ്ടാകാതെ കർമങ്ങൾ ചെയ്യാൻ ഛഠ് ഉത്സവത്തിന് മുന്നോടിയായി യമുനാനദി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) എം.പി. മനോജ് തിവാരി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയ്ക്ക് കത്തെഴുതിയിരുന്നു.

ഉത്സവത്തിന് മുമ്പ് യമുന നദിയുടെ ശുചീകരണം പൂർത്തിയാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് തിവാരി ആവശ്യപ്പെട്ടിരുന്നു. തലസ്ഥാനം ഛഠ് പൂജയ്ക്കൊരുങ്ങുന്ന സാഹചര്യത്തിൽ ഭൽസ്വ തടാകം ഒരാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കണമെന്ന് ഡൽഹി വികസന അതോറിറ്റിക്ക് ലെഫ്. ഗവർണർ വി.കെ. സക്സേനയും കർശന നിർദേശം നൽകി. തടാകത്തിന്റെ സമ്പൂർണ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നിർദേശം നൽകിയത്.തടാകം പുനഃസ്ഥാപിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2019 മേയിൽ. ജല ബോർഡിന് കൈമാറിയിരുന്നു. പരിപാലനം പരാജയമായത് കാരണം ചുമതല കഴിഞ്ഞമാസം ഡി.ഡി.എ. വീണ്ടും ഏറ്റെടുത്തു. ജൽ ബോർഡിന് കീഴിലുള്ള പൊതുവസ്തുക്കളുടെ അറ്റകുറ്റപ്പണി ദയനീയാവസ്ഥയിലാണെന്നും സക്സേന അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: measures have been took to remove pollutants in river yamuna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented