റഷ്യൻ തീരത്ത് കടൽനായ്കൾ കൂട്ടത്തോടെ തീരത്തടിഞ്ഞപ്പോൾ | Photo-mobile.twitter.com/AP/status/1599814624085479425
മോസ്കോ: റഷ്യയിലെ കാസ്പിയന്‍ കടലില്‍ തീരത്തടിഞ്ഞത് ആയിര കണക്കിന് കടല്‍നായ്കള്‍. ഈ ആഴ്ചയാണ് തീരമേഖലയില്‍ 2,500 ഓളം കടല്‍ നായ്കള്‍ തീരത്തടിഞ്ഞത്. കൊന്നതിന്റെയോ വലകളില്‍ കുടുങ്ങിയതിന്റെയോ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രകൃത്യായുള്ള കാരണങ്ങള്‍ മൂലമാണ് കടല്‍നായ്കള്‍ തീരത്തടിഞ്ഞതെന്നാണ് കരുതപ്പെടുന്നത്. റഷ്യയുടെ തെക്കന്‍ മേഖലയിലാണ് കടല്‍നായ്കള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞത്.
ആദ്യം 700 ഓളം വരുന്നവയെയാണ് ചത്തൊടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നീട് കണക്ക് 2,500 ലേക്ക് ഉയരുകയായിരുന്നു. ഓക്സിജന്‍ കുറവിനെ തുടര്‍ന്നാണ് ഇത്രയധികം കടല്‍നായ്കള്‍ തീരത്തടിഞ്ഞതെന്നാണ് കരുതപ്പെടുന്നത്.
പ്രകൃതി വാതക ബഹിര്ഗമനാണോ ഓക്സിജന്‍ കുറവിലേക്ക് നയിച്ചതെന്ന അന്വേഷണത്തിലാണ് ശാസ്ത്രജ്ഞര്‍. ധാരാളം പ്രകൃതി വാതക റിസര്വുകളുളള മേഖല കൂടിയാണ് കാസ്പിയന്‍ സമുദ്രം. ഇവിടെ 2,70,000 മുതല്‍ 3,00,000 വരെ കടല്‍നായ്കള്‍ ഉണ്ടെന്നാണ് ഫിഷറീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഐയുസിഎന്‍ പട്ടികപ്രകാരം നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നവയാണ് കാസ്പിയന്‍ കടല്‍നായ്കള്‍.
Content Highlights: mass death of seals in russian coast
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..