കുതിച്ചുയര്‍ന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യം; ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍


പ്രതീകാത്മക ചിത്രം | Photo: Gettyimage

മുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്‍. 2019-ല്‍ സമുദ്രങ്ങളില്‍ 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനായി ക്യാംപയിന്‍ നടത്തുന്ന സംഘടന കൂടിയാണിത്. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2040 ഓടെ പ്ലാസ്റ്റിക് മാലിന്യത്തില്‍ 2.6 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

1979 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 11,777 സമുദ്ര സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യവും ഇക്കാലയളവില്‍ സമുദ്രങ്ങളില്‍ വര്‍ധിച്ചു, ഇത് ഗുരുതരമായ സാഹചര്യമാണ്. ഉറവിടത്തില്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണുന്ന തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഒരു ആഗോള ഉടമ്പടിയാണ് വേണ്ടതെന്ന് വിദ്ഗധര്‍ പറയുന്നു.

മൈക്രോപ്ലാസ്റ്റിക്കുകള്‍ സമുദ്ര മലിനീകരണത്തിന് കാരണമാകുന്നുമുണ്ട്. സമുദ്രജീവികള്‍ പലപ്പോഴും ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് മൈക്രോപ്ലാസ്റ്റിക്കുകള്‍ ആഹാരമാക്കുന്നു. ആഗോള തലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

Content Highlights: marine plastic pollution could nearly triple by 2040 in left unchecked study

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented