കൊറ്റംപള്ളി കവലയിൽ പൂത്തുനിൽക്കുന്ന മാവ്
മാറനല്ലൂര്‍: പതിവുതെറ്റിക്കാതെ ഇത്തവണയും കൊറ്റംപള്ളി കവലയിലെ മുത്തശ്ശി മാവ് നിറയെ പൂത്തു. എല്ലാ വര്‍ഷവും നിറയെ മാങ്ങയുണ്ടാകുന്ന ഈ മാവില്‍നിന്ന് പഴുത്ത് റോഡിലേക്കു വീഴുന്ന മാങ്ങയെടുക്കാന്‍ പുലര്‍ച്ചെതന്നെ നാട്ടുകാരെത്താറുണ്ട്.
പുതിയ തലമുറയിലുള്ളവര്‍ക്കും കവലയിലെ പുളിച്ചി മാവിലെ മാങ്ങയുടെ രുചി നുകരാന്‍ ഏറെ താത്പര്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊറ്റംപള്ളിയില്‍ റോഡുവികസനം നടന്നപ്പോള്‍ മാവ് മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്തുവകുപ്പ് നോട്ടീസ് പതിച്ചിരുന്നു.
എന്നാല്‍, അപകടാവസ്ഥയിലല്ലാത്ത മാവ് മുറിച്ചുമാറ്റേണ്ടതില്ലെന്നും മാവ് സംരക്ഷിച്ച് നിര്‍ത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അധിക്യതര്‍ മുറിച്ചുമാറ്റുന്നതിനുവേണ്ടിയുള്ള നടപടികള്‍ ഉപേക്ഷിച്ചു.
ഡിസംബര്‍, ജനുവരി മാസത്തോടുകൂടി പൂത്തുവരുന്ന മാവില്‍ മാര്‍ച്ച് അവസാനത്തോടുകൂടി നിറയെ മാങ്ങയുണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും പഴുത്തുവീഴുന്ന മാങ്ങയെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
Content Highlights: mango tree flowers as usual in kottampally junction
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..