സീഡ് ബോളുകൾ വിതറുന്നവർ-മഹ്ബൂബ്നഗർ ജില്ലാ ഭരണക്കൂടത്തിന് ഗിന്നസ് റെക്കോഡ് നേടി കൊടുത്ത പദ്ധതിയുടെ കഴിഞ്ഞ വർഷത്തെ ദൃശ്യം | Phototwitter.com/collector_mbnr
സീഡ് ബോളുകളുപയോഗിച്ച് ജില്ലയെ പച്ച പുതപ്പിക്കാന്‍ മഹ്ബൂബ്നഗര്‍ ഭരണക്കൂടം. കളിമണ്ണ് പോലെയുള്ളവയില്‍ വിത്ത് പൊതിഞ്ഞ വിതറുന്ന സീഡ് ബോളുകള്‍ ഈ വര്‍ഷം കൂടുതല്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെ വനിതാ സ്വയം സഹകരണ സംഘങ്ങളുടെ സഹായം ഉപയോഗിച്ച് 2.5 കോടിയോളം സീഡ് ബോള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം 2 കോടി സീഡ് ബോളുകള്‍ ഉത്പാദിപ്പിച്ച് ഭരണക്കൂടം ഗിന്നസ് ബുക്ക് റെക്കോഡ് കരസ്ഥമാക്കിയിരുന്നു.
പരിസ്ഥിതി യജ്ഞത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന പദ്ധതിക്ക് ചെലവില്ലെന്നതാണ് പ്രത്യേകത. പാകാനുള്ള വിത്തും, പൊതിയാനുള്ള മണ്ണും മറ്റ് പ്രധാന ഘടകങ്ങളും ഭരണക്കൂടം നല്‍കും. അംഗനവാടി മുതല്‍ ഹൈസ്കൂള്‍ തലം വരെയുള്ള വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതു വഴി അവരുടെ പങ്കാളിത്തവും പദ്ധതിക്ക് ഗുണകരമാകുമെന്ന് ജില്ലാ കളക്ടര്‍ കൂടിയായ എസ്.വെങ്കട്ട റാവു അഭിപ്രായപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച വനിതാ സ്വയം സഹകരണ സംഘങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു ദിവസത്തെ ട്രെയിനിങ് ക്യാമ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്യാമ്പില്‍ പങ്കെടുത്തവരാകും മറ്റ് മണ്ഡലങ്ങളിലും ഗ്രാമങ്ങളിലും ട്രെയിനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. പച്ചപ്പ് കുറഞ്ഞ മേഖലകളാവണം ഇത്തരത്തില്‍ സീഡ് ബോളുകള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..