സാലിം അലിയുടെ നായാട്ട്, വിമർശനവുമായി ഗാഡ്ഗിൽ


ഗാഡ്കിൽ, സാലിം അലി

ക്ഷി നിരീക്ഷനായ സാലിം അലിക്ക് നായാട്ടില്‍ അതീവ താത്പര്യമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ മാധവ് ഗാഡ്ഗില്‍ രംഗത്ത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ അദ്ദേഹമെഴുതുന്ന തന്റെ ആത്മകഥയുടെ 16ാം ലക്കത്തിലാണീ വെളിപ്പെടുത്തല്‍. ഗുരുതുല്യനും സുഹൃത്തുമായ സാലിം അലിയുടെ പരിസ്ഥിതി നിലപാടുകൾ മുൻവിധികൾ നിറഞ്ഞതും മനുഷ്യവിരുദ്ധവുമായിരുന്നുവെന്നും ഗാഡ്കിൽ ചൂണ്ടിക്കാട്ടുന്നു. നായാട്ടില്‍ അതീവ തത്പരനായിരുന്ന സാലിം അലി മഹാനായ പ്രകൃതിവാദിയും ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയും ആയിരിക്കുമ്പോള്‍ത്തന്നെയും ഇന്ത്യയിലെ സാധാരണ ജനങ്ങളുമായി വിച്ഛേദനം ചെയ്യപ്പെട്ട് യൂറോപ്യന്മാരുടെയും ഇന്ത്യന്‍ വരേണ്യരുടെയും ലോകത്ത് ജീവിച്ചിരുന്നയാളായിരുന്നുവെന്നും ഗഡ്കില്‍ പറഞ്ഞുവെക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് സാലിം അലി ആഭിമുഖ്യം പുലര്‍ത്തിയിരുന്നെങ്കിലും ഇന്ത്യ ഗ്രാമ റിപ്പബ്ലിക്കുകളുടെ രാജ്യമാണെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയ ഉപദേശങ്ങളെല്ലാം പ്രകൃതിവിനാശത്തിന്റെ പ്രാഥമിക ഉത്തരവാദികള്‍ സാധാരണക്കാരാണെന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തിലുള്ളവയായിരുന്നുവെന്നും ഗാഡ്ഗില്‍ തന്റെ ആത്മകഥാ പരമ്പരയില്‍ വ്യക്തമാക്കുന്നുണ്ട്.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഏറ്റവും പുതിയ ലക്കം

സാലിം അലിയെ കുറിച്ച് ഗാഡ്കില്‍ പ്രതിപാദിക്കുന്ന ചില പ്രസക്ത ഭാഗങ്ങള്‍

മൈസൂരിലാണ് സാലിം അലിയുടെ ആദ്യത്തെ പക്ഷിസര്‍വേ നടന്നത്. നായാട്ടില്‍ അതീവ തത്പരനായിരുന്ന സാലിം അലി, അന്നത്തെ മൈസൂര്‍ രാജാവായിരുന്ന ജയചാമരാജേന്ദ്ര വാഡയാറിന്റെ ഉറ്റ സുഹൃത്തായിരുന്നു. മഹാനായ പ്രകൃതിവാദിയും ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയും ആയിരിക്കുമ്പോള്‍ത്തന്നെയും ഞാന്‍ ഗുരുതുല്യനായി കാണുന്ന സാലിം അലി ഇന്ത്യയിലെ സാധാരണ ജനങ്ങളുമായി വിച്ഛേദനം ചെയ്യപ്പെട്ട് യൂറോപ്യന്മാരുടെയും ഇന്ത്യന്‍ വരേണ്യരുടെയും ലോകത്ത് ജീവിച്ചിരുന്നയാളായിരുന്നുവെന്ന് പറയേണ്ടിവരും.

തന്റെ പത്താംവയസ്സില്‍ ഒരു കുരുവിയെ എയര്‍ഗണ്‍കൊണ്ട് വെടിവെച്ചതില്‍ പിന്നെയാണ് അദ്ദേഹത്തിന് പക്ഷികളില്‍ താത്പര്യം ജനിച്ചുതുടങ്ങിയതത്രേ ! അദ്ദേഹം അന്ന് വെടിവെച്ചത് സാധാരണ അങ്ങാടിക്കുരുവികളില്‍നിന്ന് വ്യത്യസ്തമായ മഞ്ഞക്കഴുത്തുള്ള കുരുവിയെയായിരുന്നു. അതിനെയുംകൊണ്ടാണ് അദ്ദേഹം 1883-ല്‍ സ്ഥാപിതമായ ബി.എന്‍.എച്ച്.എസിന്റെ പടികയറുന്നത്. അത് സ്ഥാപിക്കപ്പെട്ടത് മുഖ്യമായും സിവില്‍ സര്‍വീസുകാരും ചായ, കാപ്പിത്തോട്ട മുതലാളിമാരുമായ ബ്രിട്ടീഷ് പരിസ്ഥിതിവാദികളുടെ ഒരു സൊസൈറ്റിയായിട്ടാണ്. അതിന്റെ നടത്തിപ്പുകാര്‍ 1947 വരെ ബ്രിട്ടീഷുകാരായിരുന്നു. സാലിം അലിയെന്ന പത്തുവയസ്സുകാരനെ ബി.എന്‍.എച്ച്.എസിലെ ആദ്യസമ്പര്‍ക്കംമുതല്‍ സ്വാധീനിച്ചത് ഇവരായിരുന്നു. തൊണ്ണൂറാംവയസ്സില്‍ അന്തരിക്കുന്നതുവരെ അദ്ദേഹം ആ ബന്ധം തുടര്‍ന്നു.

ഭരത്പുര്‍ തണ്ണീര്‍ത്തടം മഴക്കാലത്ത് വലിയ കൊക്കുകളുടെയും ശീതകാലത്ത് ദേശാടന പക്ഷിക്കൂട്ടങ്ങളുടെയും ഇഷ്ടതാവളമായിരുന്നു. ഇന്ത്യയിലെ ആദ്യ വന്യജീവി സങ്കേതങ്ങളിലൊന്നാണ് ഭരത്പുര്‍. 1950-ല്‍ അത് നിലവില്‍വന്നത് സാലിം അലിയുടെ നിര്‍ദേശമനുസരിച്ചാണ്. അദ്ദേഹം വര്‍ഷങ്ങളോളം അവിടെ ചെലവഴിച്ച് ആയിരക്കണക്കിന് ദേശാടനപ്പക്ഷികളില്‍ തോല്‍ പട്ട കെട്ടിയിട്ടുണ്ട് (banding). അവിടേക്കുള്ള ഒട്ടുമിക്ക യാത്രകളിലും അദ്ദേഹത്തെ അനുഗമിക്കാന്‍ എനിക്ക് അവസരംകിട്ടിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ കുറെ ദൂരം നടക്കുമായിരുന്നു. ഒരിക്കല്‍ വീടുകളിലേക്ക് തിരികെപ്പോകുന്ന എരുമക്കൂട്ടങ്ങളെ കണ്ട് തന്റെ അനിഷ്ടം മറച്ചുവെയ്ക്കാതെ അദ്ദേഹം എന്നോട് പറഞ്ഞു: ''മാധവ്, ഈ നശിച്ച എരുമകളെ നിരോധിച്ചാലേ തണ്ണീര്‍ത്തടം പക്ഷികള്‍ക്ക് സുരക്ഷ നല്‍കുകയുള്ളൂ.'' അദ്ദേഹത്തിന് ഭരത്പുര്‍ തണ്ണീര്‍ത്തടത്തിന്റെ ആവാസവ്യവസ്ഥ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് ധാരണയില്ലെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ പരാമര്‍ശം തികഞ്ഞ മുന്‍ധാരണകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. പക്ഷേ, ഞാന്‍ മൗനമവലംബിക്കുകയാണ് ചെയ്തത്.

നൂറ്റാണ്ടുകളോളം ഭരത്പുര്‍ എരുമകളുടെ മേച്ചില്‍സ്ഥലമായിരുന്നു, മാത്രമല്ല പ്രദേശവാസികള്‍ ഖൂസ് പുല്ലുകള്‍ ശേഖരിച്ചിരുന്ന സ്ഥലവുമായിരുന്നു. അതിന്റെ സമ്പന്നമായ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും അക്കാലമത്രയും നിലനിര്‍ത്തപ്പെട്ടിരുന്നു.
സാലിം അലിയുടെ ശുപാര്‍ശപ്രകാരം ആ പ്രദേശത്തെ ദേശീയോദ്യാനമായി 1982-ല്‍ പ്രഖ്യാപിച്ചു. അദ്ദേഹത്തെപ്പോലെത്തന്നെ മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്തിയിരുന്ന അന്താരാഷ്ട്ര കൊക്ക് ഫൗണ്ടേഷന്റെ പിന്തുണയോടെയായിരുന്നു പ്രഖ്യാപനം. ദേശീയോദ്യാനങ്ങളുടെ കര്‍ക്കശമായ നിബന്ധനകള്‍ തദ്ദേശീയരുടെ ജീവിതമാര്‍ഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ടാണ് ഒരു ബദല്‍ സംവിധാനവുമില്ലാതെ ഭരത്പുരിലെ എരുമ മേച്ചിലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. അതിനെതിരേ വലിയ പ്രതിഷേധങ്ങളുണ്ടായി. ഏഴാളുകള്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടിട്ടും നിരോധനം നടപ്പില്‍ വരുത്തുകയാണുണ്ടായത്. ഈ നടപടി തീര്‍ത്തും അപ്രതീക്ഷിത സംഭവങ്ങള്‍ക്കാണ് വഴിവെച്ചത്. എരുമമേച്ചില്‍ ഇല്ലാതായതോടെ വെള്ളത്തില്‍ പടര്‍ന്നുപിടിക്കുന്ന ഇഞ്ചി പുല്ല് കൊണ്ട് ആ പ്രദേശം മൂടപ്പെട്ടു. അതുപോലെ കുളവാഴകളും പെരുകി. ഈ അവസ്ഥ പാര്‍ക്കിന്റെ പ്രധാന സംരക്ഷണ ലക്ഷ്യമായിരുന്ന കുളക്കോഴികളുടെ ആവാസവ്യവസ്ഥയെ പാടെ നശിപ്പിക്കുകയാണുണ്ടായത്. ദേശാടനക്കാരായ സൈബീരിയന്‍ കൊക്കുകളുടെ എണ്ണവും കുറഞ്ഞുവന്നു.

Content Highlights: madhav gadgil criticises Salim Ali in his autobiography, Mathrubhumi weekly,environment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


sebastian paul

1 min

KCBC നിലപാട് യുക്തിരഹിതം, ബി.ജെ.പിയുടെ അജണ്ടയില്‍ പുരോഹിതര്‍ വീഴരുത്- സെബാസ്റ്റ്യന്‍ പോള്‍ 

Oct 1, 2022

Most Commented