ന്യൂഡല്‍ഹി:  ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികള്‍ക്കും മറ്റു പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം. എല്ലാ ഓഫീസര്‍മാരും സ്റ്റാഫ് അംഗങ്ങളും പാര്‍ലമന്റ് ഹൗസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളും നിര്‍ദേശം അനുസരിക്കണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു. 

രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രേേമാദിയുടെ ലക്ഷ്യം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ഈ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.  

സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പൊതുജനങ്ങളോട് പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അടുത്ത ഒക്ടോബര്‍ രണ്ടിന് മുമ്പ് ഇത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Lok Sabha Secretariat has prohibited the use of non-reusable plastic water bottles and other plastic items within the Parliament House Complex with effect from tuesday