ആഗോള താപന വര്‍ധനവ്- 1.5 ഡിഗ്രിയായി നിലനിര്‍ത്തിയാല്‍ പ്രത്യാഘാതങ്ങള്‍ 85 % ചുരുങ്ങുമെന്ന് പഠനം


ആഗോള താപന തോതിലെ വര്‍ധനവ് 2 ഡിഗ്രി എന്ന നിലവാരത്തിലേക്ക് എത്തിയാല്‍ സംഭവിക്കാനിടയുള്ള പ്രത്യാഘാതങ്ങളുമായി താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്

കൽക്കരി പ്ലാൻറിൽ നിന്നുള്ള ഹരിത ഗൃഹ വാതക ബഹിർഗമനവും ആഗോള താപന വർധനവിലേക്ക് കാര്യമായി സംഭാവന ചെയ്യപ്പെടുന്നുണ്ട്. | Photo-AP

ഗോള താപന വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്തുന്നതിലൂടെ മനുഷ്യരാശി അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ 85 ശതമാനമായി ചുരുങ്ങുമെന്ന് പഠനങ്ങള്‍. ജലദൗര്‍ലഭ്യം, കടുത്ത താപം, പ്രളയം പോലെയുള്ള ദുരിതങ്ങള്‍ക്ക് മനുഷ്യര്‍ വിധേയമാകാനുള്ള സാധ്യത ഇതോടെ ഇല്ലാതാകും. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ(യുഇഎ), യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍, പിബിഎല്‍ നെതര്‍ലാന്‍ഡ്‌സ് എന്‍വയോണ്‍മെന്റല്‍ അസെസ്സ്‌മെന്റ് ഏജന്‍സി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ പഠനങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

1.5 ഡിഗ്രിക്കുള്ളില്‍ ആഗോള താപന വര്‍ധനവ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മനുഷ്യരാശി അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്‌നങ്ങള്‍ 32 മുതല്‍ 85 ശതമാനമായി കുറയ്ക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആഗോള താപന തോതിലെ വര്‍ധനവ് 2 ഡിഗ്രി എന്ന നിലവാരത്തിലേക്ക് എത്തിയാല്‍ സംഭവിക്കാനിടയുള്ള പ്രത്യാഘാതങ്ങളുമായി താരതമ്യപ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ആഗോള താപന തോത് ഉയരുന്നതിനനുസരിച്ച് മനുഷ്യര്‍ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങളുടെ തോതിലും മാറ്റങ്ങളുണ്ടായി. ആഗോള താപന തോത് 2 ഡിഗ്രിക്ക് മുകളിലെത്തിയാല്‍ കാലാവസ്ഥാ ദുരിതങ്ങള്‍ക്ക് മനുഷ്യര്‍ വിധേയരാകാനുള്ള സാധ്യത 26 മുതല്‍ 74 ശതമാനം വരെ ചുരുങ്ങിയതായും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

പശ്ചിമ ആഫ്രിക്ക, ഇന്ത്യ, വടക്കേ അമേരിക്ക പോലെയുള്ള പ്രദേശങ്ങളാണ് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങള്‍ കൂടുതലായും അനുഭവിക്കേണ്ടി വരിക. 2050-ഓടെ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനം എന്ന ലക്ഷ്യം നിറവേറ്റാനായാല്‍ മാത്രമേ ആഗോള താപന തോത് വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആഗോള താപന വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്താന്‍ സാധിച്ചാല്‍ ആഗോള ജനസംഖ്യ മലേരിയ, ഡെങ്കി പോലെയുള്ള രോഗങ്ങള്‍ക്ക് വിധേയമാകാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെ മാത്രമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഗ്ലാസ്‌ഗോ ഉച്ചക്കോടിയില്‍ രാജ്യങ്ങള്‍ കൈവരിച്ച ഹരിത ഗൃഹ ബഹിര്‍ഗമന തോത് പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പോന്നതായിരുന്നില്ലെന്നും ഇത്തരത്തില്‍ ബഹിര്‍ഗമനം തുടരുകയാണെങ്കില്‍ ആഗോള താപന തോത് വര്‍ധനവ് 2.7 ഡിഗ്രിയായി ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ടെന്നും പഠന റിപ്പോര്‍ട്ടിന്റെ മുഖ്യ രചയിതാവ് കൂടിയായി പ്രൊഫ.റേച്ചല്‍ വാറന്‍ അഭിപ്രായപ്പെട്ടു. ക്ലൈമാറ്റിക് ചേഞ്ച് എന്ന ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Limiting global warming increase by 1.5 degree will reduce risk for humans by 85 %

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented