മുള്ളൻപന്നിക്കൂട്ടത്തെ ആക്രമിക്കുന്ന പുള്ളിപ്പുലി | Photo-Screengrab/twitter.com/supriyasahuias
കാടിനകത്തൂടെയുള്ള സഞ്ചാരം എല്ലാവര്ക്കും പ്രിയപ്പെട്ട ഒന്നാണ്. അനുനിമിഷം ഉദ്വേഗം നിറയ്ക്കുന്ന ഓരോ കാഴ്ചകളും കാണാന്‍ കഴിയുമെന്നതിനാലാണിത്. മാനുകളെ കൂട്ടത്തോടെ ആക്രമിക്കുന്ന സിംഹങ്ങള്‍, കാട്ടുപന്നിയെ വേട്ടയാടുന്ന കടുവ...അങ്ങനെ കാഴ്ചകള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ മാത്രമല്ല, പ്രതിരോധവും തീര്‍ക്കാറുണ്ട് വന്യമൃഗങ്ങള്‍. ഇത്തരമൊരു വീഡിയോയയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുള്ളന്‍പന്നി കുഞ്ഞുങ്ങളെ ആക്രമിക്കാനെത്തുന്ന പുള്ളിപ്പുലിയാണ് ദൃശ്യങ്ങളിലുള്ളത്.
കടിച്ചുകീറാനെത്തുന്ന പുള്ളിപ്പുലിയില്‍ നിന്നും തങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കുകയാണ് രണ്ടു മുള്ളന്‍പന്നികള്‍. റോഡ് മുറിച്ചു കടക്കുകയായിരുന്നു മുള്ളന്പന്നിക്കൂട്ടം. പൊടുന്നനെയാണ് അപ്രതീക്ഷിതമായി കൂട്ടത്തിന് മുന്നിലേക്ക് ഒരു പുള്ളിപ്പുലി ചാടി വീഴുന്നത്. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു മുള്ളന്‍പന്നികള്‍ ഇത്തിരിക്കുഞ്ഞനായി പ്രതിരോധം തീര്‍ക്കുകയായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പുള്ളിപ്പുലിക്ക് മുള്ളന്‍പന്നി കുഞ്ഞിന്റെ ഒന്നരികേ പോലും എത്താനായില്ല.
ഇസ്ഡ് കാറ്റഗറി സുരക്ഷയെന്ന തലക്കെട്ടോടെ തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ്സാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. രാജ്യത്ത് എവിടെ നടന്ന സംഭവമാണിതെന്നത് വ്യക്തമല്ല. വീഡിയോ ട്വീറ്റ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞിരുന്നു.
Content Highlights: leopard attacks procupine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..