
വാൾമാർട്ട് ലോഗോ | Photo-AFP
കാലിഫോര്‍ണിയ : സംസ്ഥാനത്ത് ഉടനീളം അപകടകരമായ മാലിന്യം പുറന്തള്ളിയ വാള്‍മാര്‍ട്ടിനെതിരേ കേസ് നല്കി കാലിഫോര്‍ണിയന്‍ അധികൃതര്‍. ആഗോള ഭീന്മാരായ വാള്‍മാര്‍ട്ട് പ്രതിവര്‍ഷം ഏകദേശം 72 ടണ്‍ (1,60,000 പൗണ്ട്) വരുന്ന മാലിന്യം പൊതുവിടത്തിൽ നിക്ഷേപിക്കുന്നുവെന്നാണ് 42 പേജുകളുള്ള കേസ് ഫയലില്‍ പറയുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇത് തുടരുകയാണ്.
ആല്ക്ക്ലെയ്ന്, ലിഥിയം ബാറ്ററി, ഏറോസോള്‍ ക്യാന്‍, എല്‍.ഇ.ഡി ബള്‍ബ് പോലെയുള്ള മാലിന്യങ്ങളാണ് വാള്‍മാര്‍ട്ട് പുറന്തള്ളുന്നത്. പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് കാലിഫോര്‍ണിയന്‍ അധികൃതര്‍ അറിയിച്ചു.
രഹസ്യ സ്വഭാവമുള്ള ഉപഭോക്തൃ വിവരങ്ങളും വാള്‍മാര്‍ട്ട് മാലിന്യങ്ങള്‍ക്കൊപ്പം അശ്രദ്ധമായി ഉപേക്ഷിച്ചിട്ടുണ്ട്. ഇത് റീട്ടെയില്‍ സ്ഥാപനമായ വാള്‍മാര്‍ട്ടിനെ ആശ്രയിക്കുന്ന ഉപഭോക്താകളുടെ സ്വകാര്യതയ്ക്കും ഭീഷണിയാണ്. 10 ലക്ഷത്തിലധികം (ഒരു മില്ല്യണ്‍) ഉപകരണങ്ങളാണ് പ്രദേശങ്ങളില്‍ മാലിന്യമായി നിക്ഷേപിക്കപ്പെടുന്നത്.
വന്‍ തോതില്‍ മാലിന്യം തള്ളുന്നത് വായു, ജല മലിനീകരണത്തിനും കാരണമാകുന്നു. മാലിന്യങ്ങളിലെ വിഷമയമായ വസ്തുക്കൾ കുടിവെള്ളത്തോടൊപ്പം ചേരാന്‍ സാധ്യതയുണ്ട്. ഇവ കത്തിക്കുമ്പോള്‍ രൂപപ്പെടുന്ന വാതകങ്ങളും മറ്റും വായുമലിനീകരണത്തിന് കാരണമാകുന്നു.
അതേസമയം അധികൃതര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതയില്ലെന്നാണ് വാള്‍മാര്‍ട്ടിന്റെ പ്രതികരണം.
കമ്പനിക്കെതിരേ ആദ്യമായിട്ടല്ല കേസ് ഫയല്‍ ചെയ്യുന്നത്. 2010 ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണീ ജനറല്‍സ് ഓഫീസ് മാലിന്യ നിക്ഷേപത്തെ തുടര്‍ന്ന് 2.5 കോടി രൂപ ( 25 മില്ല്യണ്‍) നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതു കൂടാതെ 2015 മുതൽ നടന്ന തുടര്‍ പരിശോധനയില്‍ വീണ്ടും കമ്പനി മാലിന്യം പുറന്തള്ളുന്നതായി കണ്ടെത്തുകയായിരുന്നു.
Content Highlights: lawsuit have been filed aganist walmart by californian government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..