കശ്മീരിൽ 84 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തിയ ലോങ് ടെയ്ൽഡ് ഡക്ക്| Photo: Twitter / @plowdon
ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞവര്‍ഷം അതിഥികളായി എത്തിയത് 12 ലക്ഷം ദേശാടനപ്പക്ഷികളെന്ന് റിപ്പോര്‍ട്ട്. ജമ്മു ആന്‍ഡ് കശ്മീരിന്റെ വന്യജീവി വിഭാഗം പുറത്തു വിട്ട കണക്കിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന കശ്മീരിലെത്തിയത് 40 ലക്ഷത്തോളം ദേശാടനപ്പക്ഷികളാണ്. റെക്കോഡ് അളവില്‍ പക്ഷികളെത്തിയതാകട്ടെ 2022 ലും. കശ്മീരിലെ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ഇന്റഗ്രേറ്റ്ഡ് മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ (ഐഎംഎപി) പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേയാണ് പുതിയ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരിക്കുന്നത്. 2023ലെ ദേശാടനപ്പക്ഷികളുടെ കണക്കെടുപ്പ് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം 2019 ല്‍ 9 ലക്ഷം ദേശാടനപ്പക്ഷികളാണ് കശ്മീരിലെത്തിയത്. 2020-ല്‍ ഇത് 8 ലക്ഷവും 2021 -ല്‍ 11 ലക്ഷവുമായി .
എഴുപതിലധികം വിഭാഗത്തില്‍പ്പെടുന്ന ദേശാടനപ്പക്ഷികളുടെ സാന്നിധ്യവും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. അപൂര്‍വ്വയിനത്തില്‍പ്പെട്ട ഒരു ദേശാടനപ്പക്ഷിയെ 84 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടെത്തുകയും ചെയ്തു. വൂളര്‍ തടാകത്തിലാണ് താറാവ് ഇനത്തില്‍പ്പെട്ട ലോങ് ടെയ്ല്‍ഡ് ഡക്ക് എന്നറിയപ്പെടുന്ന ദേശാടനപ്പക്ഷിയെ കണ്ടെത്തിയത്. ദേശാടനത്തിനെത്തുന്ന നീര്‍പ്പക്ഷികളുടെ സ്വൈര്യ വിഹാരത്തിന് വേണ്ടിയാണ് സംസ്ഥാനത്ത് തണ്ണീര്‍ത്തട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് തണ്ണീര്‍ത്തടങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണികള്‍ 2022-2027 കാലയളവിലേക്കുള്ള ഇന്റഗ്രേറ്റ്ഡ് മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാനില്‍ വിലയിരുത്തിയിട്ടുണ്ട്.
Content Highlights: last year records highest arrival of 12 lakh migratory birds in kashmir
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..