ജര്‍മനിയിലെ ഒരു വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ വര്‍ഷങ്ങളായി ആരും തിരിച്ചറിയാതെ കിടന്ന ഒരു കഷണം കല്ല് ഇപ്പോള്‍ ബഹിരാകാശ ഗവേഷകരുടെ വിലയേറിയ ഒരു കണ്ടെത്തലാണ്. ജര്‍മനിയില്‍ ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വലിയ ഉല്‍ക്കാശിലയാണ് ഇതെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ ബ്ലൂബേണിലാണ് ഉല്‍ക്കാശില കണ്ടെത്തിയത്. 30.26 കിലോഗ്രാം തൂക്കമുള്ളതാണ് ഈ വസ്തു. ജര്‍മന്‍ ബഹിരാകാശ കേന്ദ്രം (ഡി.എല്‍.ആര്‍.) ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ബ്ലൂബേണിലെ ഒരു നഗരവാസി തന്റെ വീട്ടുമുറ്റത്ത് കിളയ്ക്കുന്നതിനിടയിലാണ് കാഴ്ചയില്‍ സാധാരണമായ ഒരു കല്ല് കണ്ടെത്തിയത്. 1989-ല്‍ ആയിരുന്നു ഇത്. കല്ലിന്റെ അസാധാരണമായ ഭാരം അന്നുതന്നെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പിന്നീട് ആരാലും ശ്രദ്ധിക്കപ്പെടാതെ പതിറ്റാണ്ടുകളോളം അത് മുറ്റത്തെ പൂന്തോട്ടത്തില്‍ കിടന്നു.
2015-ല്‍ വീട്ടുടമ തന്റെ പൂന്തോട്ടം വൃത്തിയാക്കുകയും മറ്റ് അനാവശ്യവസ്തുക്കളോടൊപ്പം ഈ കല്ലും നീക്കം ചെയ്തു. എന്നാല്‍ കല്ലില്‍ എന്തോ അസാധാരണത്വം തോന്നിയ അദ്ദേഹം അതെടുത്ത് പണിശാലയില്‍ സൂക്ഷിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് 2020 ജനുവരിയിലാണ് ഗവേഷകര്‍ ഈ കല്ലിനെക്കുറിച്ച് അറിയുന്നതും പരിശോധനകള്‍ക്ക് വിധേയമാക്കുന്നതും.
മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് കല്ല് ഉല്‍ക്കാശിലയാണെന്ന് ഉറപ്പിച്ചത്. ഈ ഉല്‍ക്ക ഏതു കാലത്താണ് ഭൂമിയില്‍ പതിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. ഇത് ഉപകരണങ്ങളുടെ സഹായത്തോടെ മുറിക്കുന്നതിന്റെ ദൃശ്യം ബഹിരാകാശ കേന്ദ്രം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Wir haben diesen 30 kg Brocken angeschnitten – was wir gefunden haben ist sensationell! Ab 11:00 Uhr mehr über diese unglaubliche Geschichte auf https://t.co/IuURIw8D4W. #Blaubeuren pic.twitter.com/Vcvb3nlNnK
— DLR_de (@DLR_de) July 15, 2020
Content Highlights: Largest meteorite in Germany discovered after sitting for decades in garden