കോഴിക്കോട്: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൃഥ്വി പരിസ്ഥിതി കൂട്ടായ്മ നടത്തിയ മൂന്നാഴ്ച നീണ്ടുനിന്ന 'നാട്ടുകൂട്ടം' സമാപിച്ചു.
 

Nattukkootam

ഇതിന്റെ ഭാഗമായി ഏകദിന ശില്‍പ്പശാല നടത്തി. 'കുടിവെള്ള ഗുണനിലവാരവും പരിപാലനവും' തുടങ്ങി വിവിധവിഷയങ്ങളില്‍ ഡോ. മാധവന്‍ കോമത്ത്, ബാബു പറമ്പത്ത്, കെ.പി. ആഷിക്, ചെറുവയല്‍ രാമന്‍ എന്നിവര്‍ ക്ലാസെടുത്തു.

Nattukkootamസി.വി. ഇക്ബാല്‍ ശില്‍പ്പശാല ഉദ്ഘാടനംചെയ്തു. ഒ. ശശിധരന്‍ അധ്യക്ഷനായി. പരിസ്ഥിതി പ്രദര്‍ശനം നടത്തി. കുട്ടികള്‍ തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്ററും കുടിവെള്ള പരിശോധനാഫലവും ഡോ. കമലാക്ഷന്‍ കൊക്കല്‍ പ്രകാശനംചെയ്തു.

Nattukkootam

എം.എ. ജോണ്‍സണ്‍, ഡോ. കമലാക്ഷന്‍ കൊക്കല്‍, പരമേശ്വരന്‍ നമ്പൂതിരി, കെ.പി. മനോജ് കുമാര്‍, ഡോ. സോമസുന്ദരന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.