രാജവെമ്പാലയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍; പീലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലുണ്ടായത് 38 മുട്ടകള്‍


രാജ്യത്ത്‌ കൃത്രിമ സാഹചര്യങ്ങളിലൂടെ രാജവെമ്പാലയുടെ പ്രത്യുത്പാദന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയുള്ള  ഏക മൃഗശാല കൂടിയാണ് പീലിക്കുള ബയോളജിക്കല്‍ പാര്‍ക്ക്

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കൊട്ടിയൂരിൽ മനുഷ്യവാസമേഖലയിൽ രാജവെമ്പാലയുടെ കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞുണ്ടായപ്പോൾ 2017-ലെ ദൃശ്യം | ഫോട്ടോ:മാതൃഭൂമി

രാജവെമ്പാലകളുടെ സംരക്ഷണം ലക്ഷ്യമാക്കി മംഗലാപുരം പീലിക്കുള ബയോളജിക്കല്‍ പാര്‍ക്ക് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയകരം. സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളില്‍ 38-ഓളം മുട്ടകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ജൂലായ് ഒന്‍പതിന് മുട്ടകള്‍ വിരിയുകയായിരുന്നു. രാജ്യത്ത്‌ കൃത്രിമ സാഹചര്യങ്ങളിലൂടെ രാജവെമ്പാലയുടെ പ്രത്യുത്പാദന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയുള്ള ഏക മൃഗശാല കൂടിയാണ് പീലിക്കുള. മൃഗശാലയില്‍ തന്നെ വളര്‍ന്ന വളര്‍ന്ന നാഗപ്പ എന്ന ആണ്‍ വെമ്പാലയും പുറത്തു നിന്നുമുള്ള എട്ടു വയസ്സുകാരി നാഗിണിയുടെയും ഇണചേരലാണ് പ്രത്യുത്പാദനം വിജയകരമാകാന്‍ സഹായകരമായത്.

30 മുതല്‍ 40 ദിവസം വരെയാണ് ഇണചേരലിന് എടുക്കുക. മുട്ട വിരിഞ്ഞ് പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തു വരാന്‍ 76 ദിവസമെടുക്കും. വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപരിപാലനത്തിനൊപ്പം ആവശ്യമായ തീറ്റയും നല്‍കിയ ശേഷമാകും കാട്ടിലേക്ക് അയ്ക്കുക. കുഞ്ഞുങ്ങളില്‍ 1.5 അടി നീളവും മുതിര്‍ന്നവരില്‍ 12 മുതല്‍ 18 അടി വരെ നീളവും രാജവെമ്പാലകളില്‍ കാണപ്പെടാറുണ്ട്.

ആയുര്‍ദൈര്‍ഘ്യം 16 വര്‍ഷം വരെയാണെങ്കിലും കൃത്രിമ സാഹചര്യങ്ങളില്‍ ഇതിലുമേറെ കാലം ഇവ ജീവിച്ചിരിക്കാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ട്. ഫംഗസ്, ഉറുമ്പ് പോലെയുള്ളവയുടെ ആക്രമണം വനപ്രദേശങ്ങളില്‍ മുട്ട നശിക്കാന്‍ കാരണമാകുമ്പോള്‍ കൃത്രിമ സാഹചര്യങ്ങളില്‍ ഇത്തരം പ്രതികൂല ഘടകങ്ങളൊന്നുമുണ്ടാകില്ലെന്നാണ് വിദ്ഗധര്‍ പറയുന്നു. 2010-11 കാലയളവില്‍ സമാനമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മൃഗശാലയില്‍ നടന്നിരുന്നു. അന്നത്തെ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ 65-ഓളം പാമ്പിന്‍ കുഞ്ഞുങ്ങളെയും ലഭിച്ചു. ഒരു വര്‍ഷത്തിനു ശേഷമാണ് ഇവയെ കാട്ടിലേക്ക് അയച്ചതെന്നും പദ്ധതി 99 ശതമാനം വിജയകരമായിരുന്നുവെന്നും മൃഗശാലാ അധികൃതര്‍ പറയുന്നു.

Content Highlights: king cobra lays 38 eggs under captive breeding project at pilikula biological park

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented