42 വര്‍ഷങ്ങള്‍, കാമെഗൗഡ സൃഷ്ടിച്ചത് 16 നീരുറവകള്‍; മാണ്ഡ്യയിലെ 'പോണ്ട് മാന്‍' ഓര്‍മ്മയായി 


എം.എസ്. ശരത്‍നാഥ്

വിടവാങ്ങിയത് മലമടക്കുകളില്‍ കുളങ്ങള്‍ നിര്‍മിച്ച ജലസംരക്ഷകന്‍

Kalmane Kamegowda| Photo: twitter

മൈസൂരു: ജലദൗര്‍ലഭ്യം മറികടക്കാന്‍ സ്വന്തമായി കുളങ്ങള്‍ നിര്‍മിച്ച് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹനായ കര്‍ണാടക സ്വദേശി കാമെഗൗഡ (82) അന്തരിച്ചു. പ്രായാധിക്യംകാരണമുള്ള ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു അന്ത്യം. മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡി ഗ്രാമനിവാസിയായ ആട്ടിടയനായ കാമെഗൗഡ 16 കുളങ്ങളാണ് നിര്‍മിച്ചത്. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ഇദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ ആടുകളെ വളര്‍ത്തിയാണ് ജീവിതം തുടങ്ങിയത്.

കഴിഞ്ഞ നാലുപതിറ്റാണ്ടുകള്‍കൊണ്ടാണ് മലമടക്കുകളില്‍ ഇദ്ദേഹം കുളങ്ങള്‍ നിര്‍മിച്ചത്. ഇതിനുപുറമേ 2000-ത്തിലധികം വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. കാമെഗൗഡയെക്കുറിച്ചുള്ള ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രകൃതിവിഭാഗത്തില്‍ ഇടംനേടിയിരുന്നു. ആകാശവാണിയില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള പരിപാടിയും പ്രക്ഷേപണം ചെയ്തിരുന്നു.2020-ലാണ് പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍കി ബാത്തി'ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാമെഗൗഡയെക്കുറിച്ച് പറഞ്ഞത്.

രണ്ടുവര്‍ഷംമുമ്പ് കര്‍ണാടക ആര്‍.ടി.സി. ഇദ്ദേഹത്തിന് ആജീവനാന്ത സൗജന്യ ബസ് പാസ് നല്‍കി ആദരിച്ചിരുന്നു. കര്‍ണാടക രാജ്യോത്സവ ഉള്‍പ്പെടെയുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ കാമെഗൗഡയ്ക്ക് ലഭിച്ചിരുന്നു. കാമെഗൗഡയുടെ വിയോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുശോചിച്ചു. ഭാര്യയും രണ്ടുമക്കളുമുണ്ട്.

42 വര്‍ഷങ്ങള്‍; കാമെഗൗഡ സൃഷ്ടിച്ചത് 16 നീരുറവകള്‍

വരണ്ടുണങ്ങിയ മലമ്പ്രദേശത്ത് ഒറ്റയാള്‍ പോരാട്ടത്തിലൂടെ നീരിന്റെ സ്രോതസ്സുകള്‍ സൃഷ്ടിച്ച മനുഷ്യന്‍. അതായിരുന്നു 'കെരെ കാമെഗൗഡ'യെന്ന കാമെഗൗഡ. തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. നീണ്ട 42 വര്‍ഷങ്ങള്‍ കാമെഗൗഡ ജലസംരക്ഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ പിറന്നത് 16 കുളങ്ങള്‍.

മാണ്ഡ്യയിലെ മലവള്ളി താലൂക്കിലെ ദാസനദൊഡ്ഡി ഗ്രാമത്തിലെ കുന്‍ദൂരു മലയായിരുന്നു കാമെഗൗഡയുടെ പ്രവര്‍ത്തനമണ്ഡലം. നാലുപതിറ്റാണ്ടുമുമ്പ് വരണ്ട പ്രദേശമായിരുന്നു ഇവിടം. സസ്യസമ്പത്ത് വളരെക്കുറച്ച് മാത്രമാണ് ഉണ്ടായിരുന്നത്. മഴ പെയ്താല്‍ വെള്ളം മലയില്‍നിന്ന് താഴേക്ക് ഒഴുകിപ്പോവുകയോ ബാഷ്പീകരിച്ചുപോവുകയോ ചെയ്യും. ഇക്കാര്യം തിരിച്ചറിഞ്ഞതോടെയാണ് മലയില്‍ കുളങ്ങള്‍ നിര്‍മിക്കാന്‍ കാമെഗൗഡ തീരുമാനിക്കുന്നത്.

സ്വന്തം തീരുമാനമായതില്‍ മറ്റാരും കാമെഗൗഡയുടെ സഹായത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ആരെയും ആശ്രയിക്കാതെ നിതാന്ത പരിശ്രമത്തിലൂടെ മുന്നേറുകയായിരുന്നു അദ്ദേഹം. കുളങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം മലയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ആട്ടിടയനായ കാമെഗൗഡയുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ന് സമൃദ്ധമായൊരു വനമാണ് മലയിലുള്ളത്. ഒപ്പം നീര് വറ്റാത്ത കുളങ്ങളും. മലയിലെ ഒട്ടേറെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അദ്ദേഹത്തിന്റെ കുളങ്ങള്‍ ഏറെ പ്രയോജനകരമായി തുടരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രതിമാസ റേഡിയോപരിപാടിയായ 'മന്‍കി ബാത്തില്‍' പരാമര്‍ശിച്ചതോടെയാണ് കാമെഗൗഡ ദേശീയശ്രദ്ധയിലേക്കുയര്‍ന്നത്. ''അസാധാരണമായ വ്യക്തിത്വമുള്ള ഒരു സാധാരണക്കാരനാണ് കാമെഗൗഡ. തന്റെ കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും 16 കുളങ്ങള്‍ നിര്‍മിച്ച അദ്ദേഹം അസാധാരണനേട്ടം കൈവരിച്ചിരിക്കുകയാണ്''- എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

2020 ജൂലായ് 15-ന് മടിക്കേരി ആകാശവാണി നിലയം 'കൃഷിരംഗം' എന്ന പരിപാടിയില്‍ കാമെഗൗഡയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംപ്രേഷണം ചെയ്തിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങളാണ് കാമെഗൗഡയെ തേടിയെത്തിയത്. കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, ഡി. രമാഭായി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, എം. ഗോപിനാഥ് ഷേണായി ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Content Highlights: Karnataka's 'pond man' passes away- Kalmane Kamegowda


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented