ലോകത്തിലെ തന്നെ ആദ്യ ആമസങ്കേതത്തിന് തിരശ്ശീല വീഴുന്നു. സങ്കേതത്തെ വന്യജീവി സംരക്ഷണ സങ്കേതത്തിന്റെ പട്ടികയില്‍നിന്ന് നീക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരണാസിയിലാണ് കച്ച്വ ആമസങ്കേതം.

സങ്കേതം കൊണ്ട് വന്യആമകളെ സംരക്ഷിക്കാനുള്ള ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സങ്കേതത്തിന്റെ ഡി.എഫ്.ഒ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചത്. അതനുസരിച്ച് സങ്കേതം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

ഈ സാഹചര്യത്തില്‍ സങ്കേതം നിര്‍ത്താനാണ് കേന്ദ്ര വന്യജീവി ഉപദേശക സമിതിയുട തീരുമാനം. സങ്കേതത്തോട് തൊട്ടുകിടക്കുന്ന നഗരമാണ് വരണാസി. അതോടൊപ്പം ഗംഗാനദിയും ഒഴുകുന്നു. ഗംഗയിലുള്ള ശുദ്ധജല ആമകളിലെ പതിമൂന്ന് ഇനങ്ങള്‍ ഈ സങ്കേതത്തിലാണ്.

കേന്ദ്ര സര്‍ക്കാരാകട്ടെ ഒരു പുതിയ ജലപാതയ്ക്ക് രൂപം കൊടുക്കുന്നു. ഗംഗയുടെ ഒരു ഭാഗം ഈ ജലപാതയുടെ ഭാഗമാക്കാനാണ് ശ്രമം. അതോടെ ആമസങ്കേതത്തിന്റെ കഥയും കഴിയും. ഇതാണ് പാശ്ചാത്തലം. 1989 ലാണ് സങ്കേതം രൂപീകരിച്ചത്.

അലഹാബാദില്‍ പുതിയൊരു ആമസങ്കേതം രൂപീകരിക്കാനും യു.പി. സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നര കോടി രൂപയാണ് ചെലവ്.

kacchua Tortoise National Park, India's first National park for Tortoise, Varanasi, Environment