ലോറാ ബാസ്സി എന്ന ഇറ്റാലിയൻ കപ്പൽ, അന്റാർട്ടിക്കയുടെ തെക്കൻ ഭാഗത്ത് | Photo: twitter.com/Reuters
മഞ്ഞ് മൂടിയ മേഖലയായതിനാല്‍ പലപ്പോഴും അന്റാര്‍ട്ടിക്കയില്‍ ഉള്‍പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുക അസാധ്യമാണ്. എന്നാല്‍, ആഗോളതാപനം മൂലം കനത്ത തോതില്‍ മഞ്ഞുരുകയാണ് പ്രദേശത്ത്. ഇതോടെ ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്ര കൂടി സാധ്യമായിരിക്കുന്ന അവസ്ഥയാണുള്ളത്. ഒരു ഇറ്റാലിയന്‍ കപ്പലാണ് മനുഷ്യർ ഇതുവരെ എത്തിപ്പെടാത്ത ഉള്‍പ്രദേശത്തിലേക്ക് യാത്ര ചെയ്തിരിക്കുന്നത്. മറ്റൊരു കപ്പലും പോകാത്ത വഴിയിലൂടെ കപ്പലിന് സഞ്ചരിക്കാനായി. റോസ് കടലിലെ ബേ ഓഫ് വേയില്‍സില്‍ 78° 44.280 S എന്ന കോര്‍ഡിനേഷനിലേക്കാണ് കപ്പല്‍ യാത്ര ചെയ്തത്.
ഇറ്റാലിയന്‍ നാഷണല്‍ അന്റാര്‍ട്ടിക് റിസര്‍ച്ച് പ്രോഗ്രാമിന്റെ (പിഎന്‍ആര്‍എ) ഭാഗമായിട്ടാണ് കപ്പല്‍ ഇത്രയധികം ദൂരം യാത്ര ചെയ്തത്. പഠനങ്ങള്‍ നടത്തുന്നതിനായിട്ടാണ് ഇത്ര ദൈര്‍ഘ്യമേറിയ യാത്രയെന്ന് ഇറ്റലിയുടെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയും അപ്ലൈഡ് ജിയോഫിസിക്‌സും പറയുന്നു.
ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പോളാര്‍ സയന്‍സസിന്റെ നേതൃത്വത്തിലാണ് പഠനങ്ങള്‍ സംഘടിപ്പിച്ചത്. സാംപിളുകള്‍ ശേഖരിച്ച ഗവേഷക സംഘം 216 മീറ്റര്‍ ആഴത്തില്‍ പര്യവേക്ഷണം നടത്തുകയും ചെയ്തു. സമുദ്രാന്തർഭാഗത്തെ ജലപ്രവാഹത്തെ കുറിച്ച് വിലയിരുത്തിനതിന് വേണ്ടിയായിരുന്നു ഇത്. ഇത്രയേറെ താഴ്ചയിലും തണുത്തുറഞ്ഞ വെള്ളത്തിലും നടത്തിയ ആദ്യഘട്ടപഠനം മുന്നോട്ടുള്ള പഠനങ്ങള്‍ക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മഞ്ഞിന്റെ അഭാവമാണ് ഇത്ര ദൂരം തങ്ങളെ യാത്ര ചെയ്യാന്‍ സഹായകരമായതെന്ന് സംഘത്തിലെ അംഗങ്ങള്‍ തന്നെ പറയുന്നു. പ്രകൃതിക്ക് വീണ്ടെടുക്കല്‍ സാധിക്കാത്ത തോതിലാണ് മഞ്ഞുമലകള്‍ ഉരുകിത്തീരുന്നതെന്ന് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള പഠനത്തിലും കണ്ടെത്തി. 2017 -ല്‍ സമാനമായ പ്രദേശത്തേക്ക് ഒരു കപ്പല്‍ യാത്ര തിരിച്ചിരുന്നു. എന്നാല്‍, മുന്നോട്ട് പോകാന്‍ കഴിയാത്ത രീതിയിലായിരുന്നു അന്ന് മഞ്ഞുപാളികള്‍. യാത്രയില്‍ പുതിയൊരു റെക്കോഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ്, എന്നാല്‍ അന്റാര്‍ട്ടിക്ക പോലൊരു പ്രദേശത്ത് ഇത്രയധികം മാറ്റമുണ്ടാകുന്നത് സങ്കടകരമാണ്. സംഘാംഗങ്ങൾ പറയുന്നു.
Content Highlights: italian ship makes record journey into antarctica as continent loses ice fast
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..